ലക്നൗ : ഉത്തർപ്രദേശിലെ മഥുരയിൽ നവദുർഗ മഹോത്സവത്തിൽ നൃത്ത നാടകം അവതരിപ്പിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് മുതിർന്ന ബോളിവുഡ് നടിയും മഥുരയിൽ നിന്നുള്ള ബിജെപി എംപിയുമായ ഹേമമാലിനി.
“ഇന്ന് ഇവിടെ നൃത്തം അവതരിപ്പിച്ചതിൽ ഞാൻ വളരെ സന്തോഷവതിയാണ്. പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർളയും ഇവിടെയുണ്ടായിരുന്നു, എന്റെ അവതരണത്തെ അദ്ദേഹം പ്രശംസിച്ചു,” – പരിപാടിക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മാലിനി പറഞ്ഞു. നവദുർഗാ മഹോത്സവത്തിൽ ഹേമമാലിനി ദുർഗ്ഗാദേവിയുടെ വേഷമാണ് അവതരിപ്പിച്ചത്.
അതേ സമയം ലോക്‌സഭാ സ്പീക്കർ ഓം ബിർള ചടങ്ങിൽ പങ്കെടുക്കുകയും ദുർഗ്ഗാദേവിയുടെ എല്ലാ ഗുണങ്ങളും ജനങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിലെ ശക്തിയുടെയും ആത്മീയതയുടെയും ആഘോഷമായ “ദുർഗ്ഗ നൃത്യ നാട്ടിക” ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കൂടാതെ നവരാത്രി ഉത്സവത്തിൽ ദുർഗ്ഗയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുമ്പോൾ, ക്ഷമ, ഭക്തി, ശക്തി, തപസ്സ്, ധൈര്യം എന്നിവയുൾപ്പെടെ ദുർഗ്ഗാദേവിയുടെ എല്ലാ ഗുണങ്ങളും നമ്മുടെ ജീവിതത്തിൽ സ്വായത്തകമാക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: