പട്‌ന: ആർജെഡി തലവൻ ലാലു പ്രസാദ് യാദവ് ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ അഴിമതിക്കാരിൽ ഒരാളാണെന്ന് വിശേഷിപ്പിച്ച് ബീഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ. റെയിൽവേ നിയമന അഴിമതിയിൽ കുടുംബത്തെ മുഴുവൻ ജാമ്യത്തിൽ വിട്ട വ്യക്തിയാണ് അദ്ദേഹമെന്നും സിൻഹ കുറ്റപ്പെടുത്തി.
അദ്ദേഹത്തിന്റെ ഭരണകാലത്ത് റെയിൽവേയിൽ വലിയ രീതിയിൽ അഴിമതിയും അപകടങ്ങളും അരങ്ങേറിയിരുന്നു. എന്നാൽ ഇന്ന് ട്രെയിനിനുള്ളിലെ യാത്ര സുരക്ഷിതമായി. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ തീവ്രവാദം തടയുകയും ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്തു. അഴിമതി രഹിത അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും സിൻഹ പറഞ്ഞു.
ഇതിനു പുറമെ ലാലു യാദവ് അഴിമതിയുടെ പ്രതീകമാണെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും പറഞ്ഞു. ലാലു യാദവ് അഴിമതിയുടെ പ്രതീകമാണ്. അയാൾക്ക് ജയിലിനെ പേടിക്കണം. അയാൾ ചെയ്ത പാപം കോടതി തീരുമാനിക്കുമെന്നും സാമ്രാട്ട് ചൗധരി പറഞ്ഞു.
ജമ്മു കശ്മീരിൽ തൂക്കു നിയമസഭയും ഹരിയാനയിൽ കോൺഗ്രസ് വിജയിക്കുമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ച് കൊണ്ട് ആർജെഡി അധ്യക്ഷൻ നേരത്തെ ചില പരാമർശനങ്ങൾ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇരു നേതാക്കളും ലാലുവിനെതിരെ തുറന്നടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: