വിശദവിവരങ്ങള്‍ www.rrbthiruvananthapuram.gov.in ല്‍
യോഗ്യത: പ്ലസ്ടു/തത്തുല്യം; പ്രായപരിധി 18-33 വയസ്
സെലക്ഷന് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ടൈപ്പിംഗ് സ്കില്‍ ടെസ്റ്റ് അടിസ്ഥാനത്തില്‍
ഇന്ത്യന്‍ റെയില്‍വേയില്‍ വിവിധ തസ്തികകളിലേക്ക് സിഇഎന്‍ നം. 06/2024 നമ്പര്‍ കേന്ദ്രീകൃത വിജ്ഞാപനപ്രകാരം റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍ (ആര്‍ആര്‍ബി) നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ ആര്‍ആര്‍ബികളുടെ കീഴിലായി നിലവില്‍ ആകെ 3445 ഒഴിവുകളുണ്ട്. ആര്‍ആര്‍ബി തിരുവനന്തപുരത്തിന് കീഴില്‍ 112 ഒഴിവുകളാണുള്ളത്. തസ്തികകളും ഒഴിവുകളും ചുവടെ-
കമേര്‍ഷ്യല്‍-കം-ടിക്കറ്റ് ക്ലര്‍ക്ക്, ഒഴിവുകള്‍ 2022, അടിസ്ഥാന ശമ്പളം 21700 രൂപ (ആര്‍ആര്‍ബി തിരുവനന്തപുരത്തിന് കീഴില്‍ 102 ഒഴിവുകളുണ്ട്).
അക്കൗണ്ട് ക്ലര്‍ക്ക്-കം-ടൈപ്പിസ്റ്റ്, ഒഴിവുകള്‍ 361.
ജൂനിയര്‍ ക്ലര്‍ക്ക്-കം-ടൈപ്പിസ്റ്റ്, ഒഴിവുകള്‍ 990 (ആര്‍ആര്‍ബി തിരുവനന്തപുരം 9 ഒഴിവുകള്‍).
ട്രെയിന്‍സ് ക്ലര്‍ക്ക്- ഒഴിവുകള്‍ 72 (ആര്‍ആര്‍ബി തിരുവനന്തപുരം ഒഴിവ് 1).
ഈ തസ്തികകളുടെ അടിസ്ഥാന ശമ്പളം 19900 രൂപ.
ഭാരത പൗരന്മാര്ക്ക് അപേക്ഷിക്കാം.
യോഗ്യത: പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്സി/എസ്ടി/ഭിന്നശേഷിക്കാര്‍ (പിഡബ്ല്യുബിഡി)/വിമുക്തഭടന്മാര്ക്ക് 50% മാര്‍ക്ക് വേണമെന്നില്ല. പാസായിരുന്നാല്‍ മതി.
പ്രായപരിധി 1.1.2025 ല്‍ 18-33 വയസ്. ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 10 വര്‍ഷവും വിമുക്തഭടന്മാര്ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. വിധവകള്‍ക്കും നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്തി പുനഃവിവാഹം കഴിക്കാത്തവര്‍ക്കും (വനിതകള്‍) 35/40 വയസുവരെയാകാം.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം വിവിധ ആര്‍ആര്‍ബികളുടെ വെബ്സൈറ്റിലുണ്ട്. www.rrrbchennai. gov. in, www.rrbthiruvananthapuram.gov.in- എന്നീ വെബ്സൈറ്റുകളിലും വിവരങ്ങള്‍ ലഭ്യമാണ്.
അപേക്ഷാ/പരീക്ഷാ ഫീസ് 500 രൂപ. വനിതകള്‍/ട്രാന്സ്ജന്ഡര്/എസ്സി/എസ്ടി/പിഡബ്ല്യുബിഡി/ന്യൂനപക്ഷ സമുദായം/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 250 രൂപ മതി. ഇന്റര്‍നെറ്റ് ബാങ്കിംഗ്/ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/യുപിഐ മുഖാന്തിരം ഫീസ് അടയ്ക്കാം. ഒക്ടോബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 22 വരെ ഫീസ് സ്വീകരിക്കും.
ഒന്നും രണ്ടും ഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ടൈപ്പിങ് സ്കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. കേരളത്തിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: