തൃപ്പൂണിത്തുറ (കൊച്ചി): പ്രാദേശിക നേതാക്കളുടെ തെറ്റായ നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ എറണാകുളത്ത് സിപിഎം പ്രവര്‍ത്തകള്‍ തമ്മിലടിച്ച സംഭവം പാര്‍ട്ടിക്ക് നാണക്കേടാകുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് പിടിയിലായ ആറു സിപിഎം നേതാക്കളെ കോടതി റിമാന്‍ഡ് ചെയ്തു. വിഷയത്തില്‍ പൂണിത്തുറ ലോക്കല്‍ കമ്മിറ്റിയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 11 ബ്രാഞ്ച് സെക്രട്ടറിമാരെ മാറ്റി.
ലോക്കല്‍ കമ്മിറ്റി യോഗത്തെ തുടര്‍ന്ന് കമ്പിവടികൊണ്ട് ക്രൂരമായി മര്‍ദിച്ചെന്ന് കാട്ടി ലോക്കല്‍ സെക്രട്ടറി പി.ആര്. സത്യനാണ് മരട് പോലീസിന് പരാതി നല്‍കിയത്. ലോക്കല്‍ കമ്മിറ്റിയംഗം കെ.എ. സുരേഷ് ബാബു(62), ബ്രാഞ്ച് സെക്രട്ടറിമാരായ സനീഷ്(39), സൂരജ്(34), ബൈജു (37), ടി.എം. ഷാജി(63), സുനില്‍കുമാര്‍(44) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. പേട്ട ജങ്ഷനില്‍ ശനിയാഴ്ച രാത്രിയാണ് സംഘട്ടനം ഉണ്ടായത്. പേട്ട സുഭാഷ് സ്മാരക മന്ദിരത്തില്‍ പൂണിത്തുറ ലോക്കല്‍ കമ്മിറ്റിയോഗം കഴിഞ്ഞ് പുറത്തുവന്ന നേതാക്കളടക്കമുള്ള പ്രവര്‍ത്തരാണ് പരസ്പരം ഏറ്റുമുട്ടിയത്.
രണ്ട് വര്‍ഷം മുന്‍പ് പാര്‍ട്ടി നടപടി എടുത്ത വ്യക്തിയെ വീണ്ടും ചുമതലകളില്‍ എത്തിക്കാനുള്ള നീക്കത്തെ എതിര്‍ത്തതാണ് മറുപക്ഷത്തുള്ളവര്‍ മര്‍ദ്ദിക്കാന്‍ കാരണമായതെന്നാണ് വിവരം. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി അടക്കം 9 പേര്‍ക്കാണ് പരിക്കേറ്റത്. സിപിഎം പൂണിത്തുറ ലോക്കല്‍ സെക്രട്ടറി സത്യന് ലോക്കല്‍ കമ്മിറ്റി അംഗവും പൂണിത്തുറ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ബി. അനില്‍കുമാര്‍, ഇ.കെ. സന്തോഷ് എന്നിവരെ എറണാകുളം മെഡിക്കല്‍ സെന്ററിലും ഡിവൈഎഫ് മുന്‍ ബ്ലോക്ക് സെക്രട്ടിമാരായ കെ.എസ്. സനീഷ്, കെ.ബി. സൂരജ് വല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി ബൈജു പാര്‍ട്ടി അംഗം സുനില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു, ടി.എം. ഷാജി എന്നിവര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: