ന്യൂഡൽഹി ; ഹിമാചൽ പ്രദേശിൽ വന്ദേഭാരതിന് നേരെ കല്ലേറ് . ഉന ജില്ലയിലെ അംബ് അന്ദൗരയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ ട്രെയിനിന്റെ രണ്ട് കോച്ചുകളുടെ ഗ്ലാസുകൾ തകർന്നു. സംഭവം ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
ഉനയ്‌ക്കും ചുരുഡു തകർലയ്‌ക്കും ഇടയിൽ ട്രെയിൻ കടന്നുപോകുമ്പോഴാണ് കല്ലേറുണ്ടായതെന്നാണ് റിപ്പോർട്ട് . വന്ദേ ഭാരത് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ഇക്കാര്യം ആർപിഎഫിനെ അറിയിച്ചത്. തുടർന്ന് ആർപിഎഫ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.
ഹിമാചൽ പ്രദേശിൽ തുടർച്ചയായ രണ്ടാം ദിവസമാണ് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടാകുന്നത് . കഴിഞ്ഞ ശനിയാഴ്ചയും ട്രെയിനിന് നേരെ കല്ലേറുണ്ടായി. ഉച്ചയ്‌ക്ക് 1:15 ഓടെ, ബസൽ ഗ്രാമത്തിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു കല്ലേറ് . ഈ കല്ലേറിൽ ട്രെയിനിന്റെ ഇ-1, ഇ-2, സി-7, സി-10 എന്നീ നാല് കോച്ചുകൾ തകർന്നിട്ടുണ്ട്. ട്രെയിനിനുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പ്രതികളെ പിടികൂടാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: