Kerala

കാര്‍ ടൂറിസ്റ്റ് ബസില്‍ ഇടിച്ച് മുത്തച്ഛനും കൊച്ചുമകളും മരിച്ചു

Published by

കൊച്ചി :നിയന്ത്രണം വിട്ട കാര്‍ ടൂറിസ്റ്റ് ബസില്‍ ഇടിച്ച് മുത്തച്ഛനും കൊച്ചുമകളും മരിച്ചു.എംസി റോഡില്‍ കൂത്താട്ടുകുളം ചോരക്കുഴിയിലാണ് അപകടമുണ്ടായത്.

അപകടത്തില്‍ തങ്കച്ചന്‍ (70), എസ്തര്‍ (രണ്ടര വയസ്) എന്നിവരാണ് മരിച്ചത് . പരിക്കേറ്റ തങ്കച്ചന്റെ ഭാര്യ തങ്കമ്മ (60) ഇവരുടെ മകനും എസ്തറിന്റെ പിതാവുമായ എബി, ഭാര്യ ട്രീസ എന്നിവര്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

എംസി റോഡില്‍ എറണാകുളം ജില്ലാ അതിര്‍ത്തിയായ പുതുവേലി ചോരക്കുഴി പാലത്തിന് സമീപമാണ് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by