കോട്ടയം : ശബരിമല സീസണിലെ പ്രതിദിന ദര്‍ശനം 80,000 മായി പരിമിതപ്പെടുത്തുന്ന സര്‍ക്കാര്‍ നീക്കം ആചാരവും പവിത്രതയും അട്ടിമറിച്ച് 365 ദിവസവും
നട’തുറന്നിടുന്നതിനുള്ള വാണിജ്യ താല്പര്യത്തോടെയുള്ള ഗൂഢ അജണ്ടയാണെന്ന് സംശയിക്കുന്നതായി ബിജെപി മധ്യ മേഖല പ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഓണ്‍ലൈനിലും വെര്‍ച്ച്വല്‍ ക്യൂവിലുമായി ഒരു ദിവസം 80,000 അയ്യപ്പ ഭക്തരെ മാത്രം പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.
ക്ഷേത്ര തീര്‍ത്ഥാടന കാലമായ മണ്ഡല- മകരവിളക്ക് കാലത്ത് നാലുലക്ഷം ഭക്തരെ വരെ ദര്‍ശനം അനുവദിച്ച കീഴ് വഴക്കം ഉണ്ട്. ദര്‍ശന പുണ്യകാലമായ ഈ സീസണില്‍ ഭക്തരെ പരിമിതപ്പെടുത്തുന്നത് ഭക്തജനങ്ങളുടെ അവകാശത്തിലും ആരാധനാ സ്വാതന്ത്ര്യത്തിലുമുള്ള നിരീശ്വരവാദ ഭരണകൂടത്തിന്റെ നഗ്നമായ കൈകടത്തലാണ്.
കാലി ഖജനാവ് നിറയ്ക്കാനും സഖാക്കള്‍ക്ക് ആഘോഷിക്കാനും ശബരിമല പോലുള്ള വിശ്വാസ കേന്ദ്രങ്ങളെ ചൂഷണം ചെയ്യാനാണ് പുതിയ ദേവസ്വം മന്ത്രി വന്നശേഷം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എരുമേലിയില്‍ കുറി തൊടുന്നതിന് പണ ഈടാക്കാനുള്ള ദേവസ്വം ബോര്‍ഡ് നീക്കം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ശബരിമലയെ സര്‍ക്കാരിന്റെ കറവപ്പശുവാക്കാന്‍ അജണ്ട തയ്യാറാക്കുന്നത്.
കഴിഞ്ഞ സീസണില്‍ തീര്‍ഥാടക സംഖ്യ നിജപ്പെടുത്തിയത് ഭക്തരെ വലച്ചിരുന്നു. ഇരു മുടി കെട്ടുമേന്തി ദര്‍ശനത്തിനെത്തിയ പതിനായിരങ്ങളാണ് നിഷ്ഠൂരമായി തിരിച്ചയക്കപ്പെട്ടത്. അത് വീണ്ടും ആവര്‍ത്തിക്കാനാണ് പരിപാടി. അങ്ങനെ ക്ഷേത്രത്തിലെ തിരക്ക് കുറക്കാന്‍ എന്നും ദര്‍ശനം അനുവദിക്കുക എന്ന രാഷ്ട്രീയ – സാമ്പത്തിക ലക്ഷ്യത്തിലേക്ക് അരങ്ങൊരുക്കാനാണ് നീക്കം.
ശബരിമലയെ കളങ്കപ്പെടുത്താനും വിശ്വാസം കച്ചവട വല്‍ക്കരിക്കാനുമുള്ള ഇടതു സര്‍ക്കാര്‍ അജണ്ട സ്ത്രീ പ്രവേശനത്തിലൂടെ കേരളം കണ്ടതാണ്. അതിന്റെ തുടര്‍ച്ചയായാണ് എന്നും നട തുറന്ന് വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങിയിരിക്കുന്നത്.പുതിയ ദേവസ്വം മന്ത്രിയുടെ പ്രധാന ചുമതല തന്നെ ഇതാണെന്നാണ് മനസ്സിലാക്കുന്നത്.
ശബരിമല ക്ഷേത്രം ഭക്തലക്ഷഹൃദയങ്ങളുടെ പൂങ്കാവനം ആണ്. ആ മനസ്സുകളെ വ്രണപ്പെടുത്തി ആചാരം ലംഘിച്ച് അണുവിടാന് നീങ്ങാന്‍ അവര്‍ സമ്മതിക്കില്ല. എന്‍.ഹരി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: