ഗുവാഹത്തി: ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പത്ത് തീവ്രവാദികളെ അസമിൽ നിന്ന് അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
“ എൻഐഎയുടെ നേതൃത്വത്തിലുള്ള അസം പോലീസ് ഇസ്ലാമിക ഭീകര സംഘടനയിലെ 10 അംഗങ്ങളെ അറസ്റ്റ് ചെയ്തു,”- അദ്ദേഹം തന്റെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
എൻഐഎയും അസം പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഒമ്പത് പ്രതികളെ ഗോൾപാറയിൽ നിന്നും ഒരാളെ ഹോജായ് ജില്ലയിൽ നിന്നുമാണ് പിടികൂടിയതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അറസ്റ്റിലായവരെല്ലാം നിലവിൽ എൻഐഎ കസ്റ്റഡിയിലാണ്. അന്വേഷണവും നിയമനടപടികളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ തീവ്രവാദ ഘടകങ്ങൾക്കെതിരെ എൻഐഎ പ്രവർത്തിക്കുമ്പോഴെല്ലാം അസമിൽ നിന്ന് അറസ്റ്റുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാരണം അസമിൽ തീവ്രവാദ ശക്തികൾ നുഴഞ്ഞുകയറിയെന്നത് ഒരു വസ്തുതയാണെന്നും നമ്മൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ശർമ്മ പറഞ്ഞു.
ശനിയാഴ്ച അസം, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ദൽഹി, ജമ്മു കശ്മീർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 26 സ്ഥലങ്ങളിലാണ് എൻഐഎ തിരച്ചിൽ നടത്തിയത്. ഇതിന്റെ ഫലമായിട്ടാണ് ഇത്രയും ഭീകരരെ അന്വേഷണ ഏജൻസിക്ക് പിടികൂടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: