Kerala

വയലാർ രാമവർമ്മ സാഹിത്യ അവാർഡ് അശോകൻ ചരുവിലിന്

Published by

തിരുവനന്തപുരം: 48-ാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് അശോകൻ ചരുവിലിന്. കാട്ടൂർകടവ് എന്ന നോവലിനാണ് പുരസ്ക്കാരം ലഭിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ് പുരസ്കാരം. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണു പുരസ്‌കാരം സമ്മാനിക്കുന്നത്.

ബെന്യാമിന്‍, പ്രൊഫ.കെ.എസ് രവി കുമാര്‍, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ്  തെരഞ്ഞെടുത്തത്.  മുന്നൂറോളം ഗ്രന്ഥങ്ങളില്‍നിന്ന് ആറ് പുസ്തകങ്ങളാണ് അന്തിമ റൗണ്ടിലെത്തിയത്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

കഴിഞ്ഞ വര്‍ഷം കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്കാണ് പുരസ്‌കാരം ലഭിച്ചത്. ‘

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by