നാഗ്പൂര്‍: അച്ചടക്കം, പരിശീലനം, മനസുണര്‍ത്തുന്ന പദചലനങ്ങള്‍.. ഈ മനോഹര ദൃശ്യങ്ങള്‍ നാസിക്കിലെ ഭോണ്‍സ്ലെ സൈനിക സ്‌കൂള്‍ പഠനകാലത്തെ ഓര്‍മിപ്പിക്കുന്നു… രേശിംഭാഗില്‍ രാഷ്ട്രസേവികാ സമിതി പ്രവര്‍ത്തകര്‍ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ കായിക പ്രദര്‍ശനത്തെക്കുറിച്ച് വിഖ്യാത നര്‍ത്തകി പദ്മവിഭൂഷണ്‍ സോണ
ല്‍ മാന്‍സിങ്ങിന്റെ അഭിപ്രായമിങ്ങനെ.
പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അവര്‍. അഞ്ച് വര്‍ഷമാണ് ഞാന്‍ സൈനിക സ്‌കൂളില്‍ പഠിച്ചത്. അവിടെ വച്ചാണ് ആയുധങ്ങള്‍ ഉപയോഗിച്ചത്. സ്ത്രീ എന്നാല്‍ ശക്തിയാണെന്ന ഭാരത ദര്‍ശനത്തിന്റെ അനുഭൂതി ഞാനറിഞ്ഞത് അവിടെയാണ്. അതേ ദര്‍ശനത്തിന്റെ സാക്ഷാത്കാരമാണ് സേവികാ സമിതിയും, സോണല്‍ മാന്‍സിങ് പറഞ്ഞു. ആത്മവിശ്വാസത്തോടെ മുന്നേറണം. സ്ത്രീശക്തി തന്നെയാണ് രാഷ്‌ട്രശക്തിയും, അദ്ദേഹം ചൂണ്ടിക്കാട്ടി.
സോണല്‍ മാന്‍സിങ്ങിനെ പൊന്നാടയണിയിച്ച് സേവികാസമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി ആദരിച്ചു. പ്രമുഖ കാര്യവാഹിക സീതാ ഗായത്രി അന്നദാനം, വിദര്‍ഭ പ്രാന്തകാര്യവാഹിക മനീഷ അതാവലെ, നാഗ്പൂര്‍ മഹാനഗര്‍ കാര്യവാഹിക കരുണ സാഥെ എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: