മുംബൈ: ഇരുനില കെട്ടിടത്തില്‍ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ചെമ്പൂരില്‍ സിദ്ധാർത്ഥ് കോളനിയില്‍ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്.
താഴത്തെ നിലയില്‍ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന കടയിലാണ് തീപിടിച്ചത്. തുടർന്ന് കുടുംബം താമസിച്ചിരുന്ന മുകളിലത്തെ നിലയിലേക്കും തീ പടരുകയായിരുന്നു. പാരിസ് ഗുപ്ത, നരേന്ദ്ര ഗുപ്ത, മഞ്ജു പ്രേം ഗുപ്ത, അനിത ഗുപ്ത, പ്രേം ഗുപ്ത, വിധി ഗുപ്ത, ഗീത ഗുപ്ത എന്നിവരാണ് മരിച്ചത്.
സംഭവം നടന്നയുടനെ അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. കുടുംബാംഗങ്ങളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.
#WATCH | Mumbai, Maharashtra | 7 people including 3 children died after a fire broke out at a shop in Chembur around 5 am today: BMC pic.twitter.com/Q87SN0Pgdo
— ANI (@ANI) October 6, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: