പത്തനംതിട്ട ; ശബരിമലയിൽ ഈ വർഷം സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് മന്ത്രി വി എൻ വാസവൻ. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്‌ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും
നിലക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിങ് ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.ശബരിമല അവലോകനയോഗത്തിൽ എഡിജിപി എംആർ അജിത് കുമാർ പങ്കെടുക്കാതിരുന്നതില്‍ അസ്വാഭാവികതയില്ല. ഇന്നലെ നടന്നത് ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട യോഗംആയിരുന്നില്ല .ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട യോഗം നടന്നാൽ എഡിജിപിയെ വിളിക്കുമെന്നും മന്ത്രി പറഞ്ഞു
ഇത്തവണ ഓൺലൈൻ ബുക്കിങ് മാത്രം അനുവദിച്ചാൽ മതിയെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഒരു ദിവസം പരമാവധി 80,000 പേർക്ക് ശബരിമലയിൽ ദർശന സൗകര്യം ഒരുക്കും. ബുക്കിങ് സമയത്ത് തന്നെ യാത്രാവഴി തിരഞ്ഞെടുക്കാനുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക