ന്യൂഡല്‍ഹി: ദസറ ആഘോഷങ്ങളോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളുമായി രാജ്യതലസ്ഥാനം. ദ്വാരകയിലെ സെക്ടര്‍-10ല്‍ നിര്‍മ്മിച്ചിരിക്കുന്ന രാവണ കോലമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ഉയരമേറിയ രാവണ പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. 211 അടി ഉയരത്തിലാണ് കോലം സ്ഥാപിച്ചിരിക്കുന്നത്.
നാല് മാസക്കാലമെടുത്താണ് ഇതിന്റെ രൂപകല്‍പ്പന പൂര്‍ത്തിയാക്കിയത്. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന പാപത്തെ സൂചിപ്പിക്കുകയാണ് ഇതിന്റെ വലുപ്പമെന്ന് സമിതി ചെയര്മാന് രാജേഷ് ?ഗെഹ്ലോട്ട് പറഞ്ഞു. ഈ പാപമെല്ലാം ദശേര ദിനമായ ഒക്ടോബര്‍ 12-ന് ദഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉള്‍പ്പെടെ മറ്റ് നേതാക്കളെയും ദസറ ആഘോഷങ്ങള്‍ക്കായി ക്ഷണിച്ചിട്ടുണ്ടെന്ന് സംഘടാകര്‍ അറിയിച്ചു. അയോദ്ധ്യയിലെ പഴയ രാമക്ഷേത്രം തകര്ക്കത്തതുമായി ബന്ധപ്പെട്ട പ്രമേയമാണ് ഈ വര്‍ഷത്തെ രാംലീല അലങ്കാരങ്ങള്‍ക്കും പരിപാടികള്‍ക്കും പിന്നില്‍. ദക്ഷിണേന്ത്യന്‍ ക്ഷേത്രമാതൃകയിലാണ് പ്രവേശന കവാടങ്ങളുടെ രൂപകല്‍പ്പന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: