കോഴിക്കോട്: എ ടി എമ്മില്‍ പണം എടുക്കാന്‍ വരുന്നവരെ കബളിപ്പിച്ച് പണം തട്ടിപ്പ് നടത്തി വന്ന യുവതിയെയും യുവാവിനെയും പിടികൂടി. കസബ പൊലീസാണ് ഇവരെ പിടികൂടിയത്.
വ്യാജ സ്ക്രീന്‍ ഷോട്ട് കാണിച്ചു കബളിപ്പിക്കല്‍ നടത്തിയ നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂര്‍ സ്വദേശി അനീഷ എന്നിവരാണ് പിടിയിലായത്.
എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ വരുന്നവരെ കാത്ത് എടിഎം കൗണ്ടറിന് മുന്നില്‍ നിന്ന ശേഷം പണം എടുക്കാന്‍ വരുന്നവരോട് പൈസ തരാമോ ഗൂഗിള്‍ പേ ചെയ്യാം എന്നു പറയുന്നതാണ് ഇവരുടെ രീതി. തുടര്‍ന്ന് പണം വാങ്ങിയ ശേഷം വ്യാജ സ്ക്രീന്‍ ഷോട്ട് കാണിച്ച് കബളിപ്പിക്കും.
കഴിഞ്ഞ രാത്രി മാവൂര്‍ റോഡില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. മറ്റൊരു എടിഎമ്മിന് മുന്നില്‍ നിന്ന് തട്ടിപ്പിന് ഒരുങ്ങുമ്പോഴാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: