തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടെന്ന ആരോപണം സംബന്ധിച്ച് തൃതല അന്വേഷണത്തിന് ഉത്തരവ് ഇറങ്ങി. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഡിജിപി അന്വേഷിക്കും.
പുരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന െ്രെകം ബ്രാഞ്ച് മേധാവി അന്വേഷിക്കും. മറ്റ് വകുപ്പുകളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് ഇന്റലിജന്‍സ് എഡിജിപിയാണ് അന്വേഷിക്കുക.
മന്ത്രിസഭാ തീരുമാനം അനുസരിച്ച് ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. പ്രത്യേക അന്വേഷണ സംഘങ്ങളിലെ അംഗങ്ങള്‍ ആരൊക്കെയെന്ന കാര്യം തീരുമാനിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി.
തൃശൂര്‍ പൂരം ആസൂത്രിതമായി അലങ്കോലപ്പെടുത്തിയെന്നാണ് സി പി ഐയും കോണ്‍ഗ്രസും ആരോപിച്ചത്. ഇത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. സംഭവത്തില്‍ എ ഡി ജി പി അജിത്കുമാറിനെതിരായാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: