India

നവരാത്രിയുടെ ഒമ്പത് ദിവസം ; അണയാത്ത 1100 വിളക്കുകൾ തെളിയിച്ച് ഭഗവതിയെ സ്തുതിക്കുന്ന ക്ഷേത്രം

Published by

ദേവിയെ ദുർഗയായും, സരസ്വതിയായും ,ലക്ഷ്മിയായും ആരാധിക്കുന്ന ഒരേയൊരു ഉത്സവമാണ് നവരാത്രി. നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ വ്യത്യസ്ത ഭാവങ്ങളിൽ ദേവിയെ ആരാധിക്കുന്നു. നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിൽ തുടർച്ചയായി 1100 വിളക്കുകൾ കത്തിച്ച് ഭഗവതിയെ സ്തുതിക്കുന്ന ക്ഷേത്രമാണ് വഡോദരയിലെ സേവാസിയിലുള്ള ഗായത്രി മാതാ ക്ഷേത്രം.

ക്ഷേത്രത്തിൽ നവരാത്രിയുടെ ആദ്യത്തെ ദിവസം മുതൽ അവസാന ദിവസം വരെ 1100 വിളക്കുകൾ കത്തിക്കുന്നു. വിളക്ക് കത്തിക്കാൻ 1200 കിലോയിലധികം ശുദ്ധമായ നെയ്യ് ഉപയോഗിക്കുന്നു. കൂടാതെ, 12 ബ്രാഹ്മണർ 24 മണിക്കൂറും ക്ഷേത്രത്തിൽ പൂജകളും ,ആരാധനയുമായി നിലകൊള്ളുന്നു. ഇവരാണ് ഈ വിളക്കുകൾ കെടാതെ സംരക്ഷിക്കുന്നത്.

ലക്ഷക്കണക്കിന് ഭക്തരാണ് ഈ വിളക്കുകൾ കണ്ട് തൊഴാനായി ഇവിടെ എത്തുന്നത് .. ഇതോടനുബന്ധിച്ച് നവരാത്രി മേളയും ഇവിടെ നടത്താറുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by