ന്യൂഡൽഹി : സോമനാഥ ക്ഷേത്രത്തിന് സമീപമുള്ള കൈയ്യേറ്റം ഒഴിപ്പിക്കരുതെന്ന ഹർജിയിൽ ഉടൻ ഉത്തരവ് നൽകാനാകില്ലെന്ന് സുപ്രീം കോടതി . സംസ്ഥാന സർക്കാരിന്റെ മറുപടി വരുന്നത് വരെ കാത്തിരിക്കണമെന്നും , ഉദ്യോഗസ്ഥർ കോടതിയലക്ഷ്യം കാട്ടുനുവെന്ന് തോന്നിയാൽ അവരെ ശിക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.
ഗുജറാത്ത് സർക്കാരിന് നോട്ടീസ് അയച്ച സുപ്രീം കോടതി, കേസിന്റെ അടുത്ത വാദം ഒക്ടോബർ 16ന് കേൾക്കും. ഗിർ സോമനാഥിലെ കളക്ടർക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത് . 36 ബുൾഡോസറുകളും 5 ഹിറ്റാച്ചി മെഷീനുകളും പൊളിക്കാൻ ഉപയോഗിച്ചപ്പോൾ 50 ട്രാക്ടറുകളും 10 വലിയ ഡമ്പറുകളും മാലിന്യങ്ങൾ നീക്കം ചെയ്യാൻ എത്തിച്ചു.
ഈദ്ഗാഹും മസ്ജിദും ഉൾപ്പെടെയുള്ള നിരവധി അനധികൃത മതസ്ഥലങ്ങൾ നീക്കം ചെയ്തു. ഇതിനു പിന്നാലെ തീവ്ര ഇസ്ലാമിസ്റ്റുകൾ പ്രദേശത്ത് ഒത്തുകൂടിയെങ്കിലും പോലീസ് കർശനമായി ആൾക്കൂട്ടത്തെ പിരിച്ചുവിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: