ന്യൂഡൽഹി : ചാനൽ ചർച്ചയ്ക്കിടെ ഹിന്ദുമതത്തെയും , ശ്രീകൃഷ്ണഭഗവാനെയും അപമാനിച്ച ഇസ്ലാം പുരോഹിതന് മർദ്ദനം . ആചാര്യ വിക്രമാദിത്യയാണ് ഹിന്ദുമതത്തെ ആകെ പരിഹസിച്ച ഇസ്ലാം പണ്ഡിതൻ മൗലാന ഹാസിഖ് ഖാന് മുഖത്തടിച്ച് മറുപടി നൽകിയത് .
വിവാദമതപ്രഭാഷകൻ സക്കീർ നായിക്കിന്റെ പാകിസ്ഥാൻ സന്ദർശനവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമമായ സീ ന്യൂസാണ് ചാനൽ ചർച്ച സംഘടിപ്പിച്ചത് . ഡിബേറ്റിനിടെ പല തവണ ഹാസിഖ് ഖാൻ ഹിന്ദുമതത്തെ അവഹേളിച്ചു. പിന്നീട് ശ്രീകൃഷ്ണ ഭഗവാനെയും അപമാനിക്കാൻ ശ്രമിച്ചതോടെയാണ് ആചാര്യ വിക്രമാദിത്യ മൗലാന ഹാസിഖ് ഖാനെ മർദ്ദിച്ചത് . ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സനാതന ധർമ്മത്തെ അവഹേളിക്കാൻ ശ്രമിക്കുന്നവർക്ക് ഇത്തരത്തിൽ തന്നെ മറുപടി നൽകണമെന്നാണ് ദൃശ്ശ്യങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: