ബെംഗളൂരു: മലിനജലം കുടിച്ച് ആയിരത്തോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഉഡുപ്പി ജില്ലയിലെ ഉപ്പുന്‍ഡയിലാണ് സംഭവം. പ്രാദേശിക വാട്ടര്‍ ടാങ്കില്‍ നിന്ന് ശേഖരിച്ച വെള്ളം കുടിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം കിട്ടിയത്.
ആശുപത്രിയില്‍ ചികിത്സതേടിയ എല്ലാവരുടെയും ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഉപ്പുന്‍ഡ ഗ്രാമപഞ്ചായത്തിലെ കര്‍കി കള്ളി, മഡികല്‍ വാര്‍ഡുകളിലെ ജനങ്ങളാണ് മലിന ജലം കുടിച്ചത്. ഇതില്‍ ഭൂരിഭാഗമാളുകള്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു.
ഇവര്‍ കുടിച്ച വെള്ളത്തില്‍ സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഏറെ അപകടകാരിയായ ബാക്ടീരിയയാണിത്. വാട്ടര്‍ടാങ്ക് യഥാവിധം ശുചീകരിക്കാത്തതാണ് വെള്ളം മലിനമാകാന്‍ കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. വീഴ്ച സംഭവിച്ചത് ആര്‍ക്കാണെന്ന് അന്വേഷിച്ച് കണ്ടെത്തുമെന്നും നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: