ന്യൂദല്‍ഹി: പത്താമത് ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ (ഐഐഎസ്എഫ്) നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ഐഐടി ഗുവാഹത്തിയില്‍. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കേന്ദ്രമായി മാറുന്നതിനുള്ള മേഖലയുടെ പ്രയാണത്തിലെ ഒരു സുപ്രധാനനാഴികക്കല്ലാണിതെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ ഫെസ്റ്റിവല്‍ മറ്റ് രാജ്യങ്ങള്‍ക്ക് വടക്കുകിഴക്കന്‍ മേഖലയുടെ സാധ്യതകള്‍ തിരിച്ചറിയാനും അവരുമായി ഇടപഴകാനുമുള്ള അവസരമാണ്. ഐഐഎസ്എഫ്-2024 രാജ്യത്തിന്റെ ശാസ്ത്ര നേട്ടങ്ങള്‍ ആഘോഷിക്കുക മാത്രമല്ല, സഹകരണത്തിനും നവീകരണത്തിനും അവസരമൊരുക്കുമെന്നും ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.
വിജ്ഞാന് ഭാരതിയുടെ സഹകരണത്തോടെ കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പ്രധാന മന്ത്രാലയങ്ങളും ശാസ്ത്ര വകുപ്പുകളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ എ.കെ. സൂദ്, സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍ പ്രൊഫ. എന്‍ കലൈശെല്‍വി, ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം. രവിചന്ദ്രന്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. അഭയ് കരണ്ടികര്‍, ഡോ. വിജ്ഞാന് ഭാരതി ദേശീയ സംഘടനാ സെക്രട്ടറി ഡോ. ശിവകുമാര്‍ ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: