കൊല്‍ക്കത്ത : ബംഗാളിക്ക് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി വി ആനന്ദ ബോസ്. ബംഗാളി ഭാഷയുടെ മഹത്വത്തിന് അര്‍ഹമായ അംഗീകാരമായി ഈ പ്രഖ്യാപനത്തെ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി ഡോ സി വി ആനന്ദ ബോസ് ട്വീറ്റ് ചെയ്തു. ബംഗാളി ഭാഷയ്ക്കും സംസ്കാരത്തിനും മികച്ച സംഭാവനകള്‍ നല്കിയ സ്ഥാപനത്തെയോ വ്യക്തിയെയോ അംഗീകരിക്കുന്നതിന് ‘ദുര്‍ഗ ബംഗാള്‍ അവാര്‍ഡ്’ നല്‍കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.പുരസ്കാരമായി അഞ്ച് ലക്ഷം രൂപ നല്‍കും .
ബംഗാളിന്റെ രാഷ്ട്രീയമല്ല, ബംഗാളിന്റെ സംസ്കാരമാണ് ഈ സംസ്ഥാനത്തിന്റെ മഹത്വത്തിന്റെ അടയാളമെന്നും ഗവര്‍ണര്‍ ഡോ സി വി ആനന്ദ ബോസ് പറഞ്ഞു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: