തിരുവനന്തപുരം : എഡിജിപി എം.ആര് അജിത്കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ച നല്‍കും. ഡിജിപി ഷേക് ദര്‍വേഷ് സാഹിബ് നേരിട്ട് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറാനാണ് തീരുമാനം. രാത്രി വൈകിയും റിപ്പോര്‍ട്ട് തയാറാക്കുന്ന പ്രവര്‍ത്തനം തുടരുകയാണ്.
എഡിജിപിക്കെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ സമയം എടുത്തതാണ് വൈകാന്‍ കാരണമെന്നാണ് അറിയുന്നത്. ഡിജിപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി തോംസണ്‍ ജോസ്, എസ്പിമാരായ ഷാനവാസ്, മധുസൂദനന് എന്നിവര്‍ പങ്കെടുത്തു.
അതേസമയം എം.ആര് അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സി പി ഐ.് തിങ്കളാഴ്ച മുതല്‍ വിവാദ വിഷയങ്ങള്‍ നിയമ സഭയിലേക്കെത്തും. അതിന് മുമ്പ് നടപടി വേണമെന്നാണ് സിപിഐ നിലപാട്.
അതിനിടെ,എഡിജിപി എം.ആര്.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നു മാറ്റുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: