മംഗലാപുരം: ഷിരൂരിലെ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ താന്‍ എന്താണ് ചെയ്തതെന്ന് ദൈവത്തിനറിയാമെന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ദ്ധന് ഈശ്വര്‍ മല്‍പെ. കണ്ടു നിന്നവര്‍ക്കും എല്ലാം അറിയാം. പണത്തിന് വേണ്ടിയല്ല ഇത്തരം സേവനങ്ങള്‍ ചെയ്യുന്നത്.
അര്ജുന് അപകടത്തില്‍ പെടുന്നതിന് രണ്ടുദിവസം മുമ്പാണ് അമ്മ മരിച്ചത്. എന്നിട്ടും തെരച്ചിലിന് വന്നു. ഒരു ഇന്‍ഷുറന്‍സ് പോലും ഇല്ലാതെയാണ് നദിയില്‍ മുങ്ങിയുളള തെരച്ചില്‍ നടത്തുന്നതെന്ന് ഈശ്വര്‍ മാല്‍പെ വ്യക്തമാക്കി.
തന്റെ യുട്യൂബ് ചാനലില്‍ നിന്നുളള വരുമാനം ആംബുലന്‍സ് സര്‍വീസിനാണ് കൊടുക്കുന്നത്. തനിക്കെതിരെ കേസുണ്ട് എന്നത് വ്യാജ പ്രചാരണമാണ് . ഷിരൂര്‍ തെരച്ചില്‍ വിഷയത്തില്‍ വിവാദത്തിനില്ല. ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടിയല്ല ഷിരൂരില്‍ എത്തിയതെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: