ന്യൂഡല്‍ഹി : ഭാര്യയോടുള്ള നിര്‍ബന്ധ ലൈംഗിക ബന്ധം പീഡനത്തില്‍ പരിധിയില്‍ വരില്ലെന്ന ഭാരതീയ ന്യായ സംഹിത പ്രകാരവും പഴയ ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരവും ഉള്ള വ്യവസ്ഥ ഒഴിവാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തു. ഇത് ഒഴിവാക്കുന്ന സാഹചര്യമുണ്ടായാല്‍ ദാമ്പത്യകലഹത്തിനിടെ വ്യക്തിവിരോധത്തിന്റെ പേരില്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ബലമായ ലൈംഗിക ബന്ധം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതി നേരത്തെ വ്യത്യസ്ത വിധി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് വിഷയം സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വന്നത്.
ഭാര്യയെ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിനു വിധേയമാക്കുന്നത് ബലാല്‍സംഗമായി കാണുകയും കുറ്റകരമാക്കുകയും ചെയ്യുന്നത് വിവാഹമെന്ന സങ്കല്പത്തെ തന്നെ ഇല്ലാതാക്കാമെന്നും കേന്ദ്രം കോടതിയെ ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: