കോട്ടയം: എരുമേലി ക്ഷേത്ര പരിസരത്തെ പൊട്ടുകുത്തലിന് ആചാരപരമായ പ്രസക്തിയോ പ്രാധാന്യമോ ഇല്ലെന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇത് തുടരണോ എന്ന കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കുമെന്നും ബോര്‍ഡ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പൊട്ടുകുത്തലിന് പണം ഈടാക്കാനുള്ള നീക്കത്തിനെതിരെ ക്ഷേത്രസംരക്ഷണസമിതിയും യോഗക്ഷേമസഭയും അടക്കം വിമര്‍ശനവുമായി രംഗത്തു വന്ന സാഹചര്യത്തിലാണ് വിശദീകരണം. ശബരിമല തീര്‍ത്ഥാടനകാലത്ത് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് പ്രദേശവാസികള്‍ കുങ്കുമവും ചന്ദനവും ചാര്‍ത്തുന്നതാണ് പൊട്ടുകുത്തല്‍ എന്ന ചടങ്ങ് . പിന്നീട് പലരും ഇതിന് പണം വാങ്ങുന്നതായി പരാതി ഉയര്‍ന്നുവെന്ന് ബോര്‍ഡ് പറയുന്നു. ഇതോടെയാണ് ഇത് ഏറ്റെടുക്കാനും പത്തുരൂപ വീതം ഈടാക്കാനും തീരുമാനിച്ചതെന്ന് ബോര്‍ഡ് വിശദീകരിക്കുന്നു.
പണം ഈടാക്കാനായി ടെന്‍ഡര്‍ നടപടി ആരംഭിച്ചതോടെയാണ് വ്യാപക പരാതി ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: