Kerala

മൂന്നുദിവസത്തിനുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ പരസ്യ പ്രതികരണം നടത്തുമെന്ന് തോമസ് കെ. തോമസ്

Published by

ആലപ്പുഴ: തന്നെ മന്ത്രിയാക്കുന്ന കാര്യത്തില്‍ മൂന്നുദിവസത്തിനുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ പരസ്യ പ്രതികരണം നടത്തുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയോട് തോമസ് കെ. തോമസ് എംഎല്‍ എ.
മന്ത്രിയാക്കാന്‍ എന്താണ് ബുദ്ധിമുട്ടെന്ന് മുഖ്യമന്ത്രിയും പറയണം. മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ കത്ത് ഇന്നലെ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. എന്നാല്‍ കാത്തിരിക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തോമസ് കെ. തോമസിനനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമില്ലെന്നാണ് അറിയുന്നത്. അതിനാല്‍ തീരുമാനം കഴിയുന്നത്ര വൈകിപ്പിക്കാനാണ് നീക്കം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക