മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനിയുടെ വീട്ടിലെ പാചകക്കാരനായാല്‍ മതിയായിരുന്നുവെന്ന് പ്രതികരിച്ച് യുവാവ്. സമൂഹമാധ്യമത്തിലൂടെയായിരുന്നു യുവാവിന്റെ പ്രതികരണം. അംബാനിയുടെ വീട്ടിലെ പാചകക്കാരന്റെ ശമ്പളം കേട്ടശേഷമാണ് യുവാവ് ഇത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചത്. ഇയാളുടെ സമൂഹമാധ്യമത്തിലെ പ്രതികരണം കേട്ട് പലരും അതിന്റെ പല വിധ രസകരമായ കമന്‍റുകളിലൂടെ പ്രോത്സാഹിപ്പിക്കുകയാണ്.
ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവനത്തിലാണ് മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്നത്. അറുന്നൂറിലേറെ ജീവനക്കാരാണ് അംബാനിയുടെ വസതിയായ ആന്‍റിലിയയിൽ അന്തേവാസികളായി ഉള്ളത്. മുൻനിര എക്സിക്യൂട്ടീവുകൾ വാങ്ങുന്നതിലും കൂടുതൽ ശമ്പളമാണ് മുകേഷ് അംബാനിയുടെ വീട്ടിലെ പാചകക്കാരൻ വാങ്ങുന്നത്. പ്രതിമാസം രണ്ട് ലക്ഷം രൂപയോളമാണ് മുകേഷ് അംബാനിയുടെ വീട്ടിലെ പാചകക്കാരന്റെ ശമ്പളം. അതായത് ഒരു വര്ഷം 24 ലക്ഷം രൂപ.
പാചകക്കാർക്കായി ഒരു മാനേജർ ഉണ്ട്. അദ്ദേഹത്തിന്റെ ശമ്പളം അഞ്ച് ലക്ഷം രൂപയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വീട്ടിലെ എല്ലാ നിലയിലും ഒരു മാനേജർ വീതം കാര്യങ്ങളോട് മേൽനോട്ടച്ചുമതല വഹിക്കുന്നുണ്ട്. ശമ്പളം മാത്രമല്ല, അംബാനിയുടെ വീട്ടിലെ ജീവനക്കാർക്കെല്ലാം ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ആരോഗ്യ ഇൻഷുറൻസും അടക്കം നിരവധി ആനുകൂല്യങ്ങൾ ഉണ്ട്. ഇതെല്ലാം വായിച്ച ശേഷമാണ് കിളി പോയ യുവാവ് അംബാനിയുടെ വീട്ടിലെ പാചകക്കാരനെങ്കിലും ആയാല്‍ മതിയെന്ന കമന്‍റിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക