ഗോരഖ്പൂർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച ഗോരഖ്നാഥ് ക്ഷേത്രത്തിൽ ജനതാ ദർശൻ പരിപാടി നടത്തി.
പരാതിക്കാരുടെ പ്രശ്നങ്ങൾ കേൾക്കുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകുകയും ചെയ്തു. സ്ത്രീകളും മുതിർന്ന പൗരൻമാരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
2017ൽ മുഖ്യമന്ത്രിയായതിന് ശേഷം യോഗി ആദിത്യനാഥ് ജനങ്ങളുടെ പരാതികൾ എത്രയും വേഗം പരിഹരിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് ജനതാ ദർശൻ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: