India

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഈ വര്‍ഷം ഓടിത്തുടങ്ങും; ട്രയല്‍റണ്‍ രണ്ടുമാസത്തിനകം

Published by

ന്യൂ​ഡ​ൽ​ഹി: ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ട്രെ​യി​നു​ക​ൾ ഈ വർഷം ഇ​ന്ത്യ​യി​ലും ഓ​ടി​ത്തു​ട​ങ്ങുമെന്ന് ഇന്ത്യൻ റെയിൽവേ. ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​മാ​യു​ള്ള ട്രെ​യി​നി​ന്റെ ആ​ദ്യ മാ​തൃ​ക 2024 ഡി​സം​ബ​റോ​ടെ നോ​ർ​ത്തേ​ണ്‍ റെ​യി​ൽ​വേ സോ​ണി​ന് കീ​ഴി​ൽ ഹ​രി​യാ​ന​യി​ലെ ജി​ന്ദ്-​സോ​നി​പ​ത് സെ​ക്‌ഷ​നി​ൽ ഓ​ടി​ത്തു​ട​ങ്ങും.

നി​ല​വി​ൽ ജ​ർ​മ​നി, ഫ്രാ​ൻ​സ്, സ്വീ​ഡ​ൻ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നു​ക​ളു​ള്ള​ത്. നി​ല​വി​ലു​ള്ള ഡീ​സ​ൽ ഇ​ല​ക്‌​ട്രി​ക് മ​ൾ​ട്ടി​പ്പി​ൾ യൂ​ണി​റ്റ് ട്രെ​യി​നു​ക​ളി​ൽ ആ​വ​ശ്യ​മാ​യ പ​രി​ഷ്ക​ര​ണം വ​രു​ത്തി ഹൈ​ഡ്ര​ജ​ൻ ഫ്യു​വ​ൽ സെ​ല്ലു​ക​ൾ കൂ​ടി ഘ​ടി​പ്പി​ക്കു​ന്ന​തി​ന് പൈ​ല​റ്റ് പ്രോ​ജ​ക്‌​ടി​ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ അ​നു​മ​തി ന​ൽ​കി.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പ്രോട്ടോടൈപ്പ് ട്രെയിനിന്റെ സംയോജനം നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു . റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഈ പരിസ്ഥിതി സൗഹൃദ റെയില്‍വേ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.

പ്രോ​ട്ടോ​ടൈ​പ്പ് ട്രെ​യി​നി​നെ സം​യോ​ജി​പ്പി​ച്ച് ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്‌​റി​യി​ലാണ് ന​ട​ക്കു​ന്നത്. ഹൈ​ഡ്ര​ജ​ൻ ഫോ​ർ ഹെ​റി​റ്റേ​ജ് പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നു​ക​ൾ റെ​യി​ൽ​വേ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 35 ട്രെ​യി​നു​ക​ൾ പു​റ​ത്തി​റ​ക്കും. എ​ട്ട് പ​ര​മ്പ​രാ​ഗ​ത റൂ​ട്ടു​ക​ളി​ൽ ആ​റ് ചെ​യ​ർ​കാ​റു​ക​ളു​ള്ള ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​നാ​ണ് തീ​രു​മാ​നം. ഓ​രോ ട്രെ​യി​നി​നും 80 കോ​ടി രൂ​പ​യുംറൂ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് 70 കോ​ടി രൂ​പ​യും ചെ​ല​വ​ഴി​ക്കും. ഈ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ, അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​വ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

എന്തുകൊണ്ട് ഹൈഡ്രജന്‍ ട്രെയിന്‍: കാര്‍ബണ്‍ ഒട്ടും പുറംന്തള്ളുന്നില്ല എന്നതിനാല്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ വളരെയധികം പരിസ്ഥിതി സൗഹൃദമാണ്. ഇതു തന്നെയാണ് ഹൈഡ്രജന്‍ ട്രെയിനുകളുടെ പ്രധാന സവിശേഷതയും. ഒരു കിലോ ഹൈഡ്രജൻ 4.5 കിലോ ഡീസലിന് തുല്യമായ ഊർജം നല്‍കും. വൈദ്യുതീകരണം പ്രായോഗികമല്ലാത്ത ഗ്രാമങ്ങളില്‍ യാത്ര സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഏറെ പ്രയോജനപ്പെടും. ഭൂമിയില്‍ ഹൈഡ്രജന്‍ ധാരാളം ഉള്ളതിനാലും കടല്‍ ജലത്തില്‍ നിന്ന് പോലും ഹൈഡ്രജന്‍ വേര്‍തിരിച്ച് എടുക്കാമെന്നതിനാലും ആവശ്യമായ ഇന്ധനം എപ്പോഴും ലഭ്യമാകും.

20 മിനിറ്റിനുള്ളിൽ ട്രെയിനുകളില്‍ ഇന്ധനം നിറയ്‌ക്കാം. ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയിലാണ് കൊറാഡിയ ഐലൻഡ് ട്രെയിനുകൾ ഓടുന്നത്. പ്രതിവർഷം 16 ലക്ഷം ലിറ്റർ ഡീസൽ ലാഭിക്കാന്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ സഹായിക്കും. തത്‌ഫലമായി പ്രതിവര്‍ഷം 4,000 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് തടയും. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പോലെുള്ള മറ്റ് ദോഷകരമായ ഘടകങ്ങളും ഹൈഡ്രജന്‍ ട്രെയിനുകള്‍ പുറന്തള്ളുന്നില്ല. ഒരിക്കൽ ഇന്ധനം നിറച്ചാൽ ഈ ട്രെയിനുകൾ ആയിരം കിലോമീറ്റർ സഞ്ചരിക്കും. ഹൈഡ്രജന്‍ ട്രെയിനുകള്‍ ശബ്‌ദ രഹിതമായതിനാല്‍ ശബ്‌ദമലിനീകരണവും തടയാനാകും.

ഹൈഡ്രജൻ ട്രെയിനുകൾക്ക് മണിക്കൂറിൽ പരമാവധി 140 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാനാകും. പരിവർത്തനം ചെയ്‌ത ജ്വലന എഞ്ചിനുകള്‍ ഉപയോഗിക്കുമെങ്കിലും കൂടുതലും ഹൈഡ്രജൻ ഇന്ധന സെല്ലുകളാണ് ഉപയോഗിക്കുന്നത്. ഒരു ഇലക്‌ട്രോകെമിക്കൽ പ്രക്രിയയാണ് അതിൽ നടക്കുന്നത്. ഹൈഡ്രജൻ ഇന്ധനം ഓക്‌സിജനുമായി പ്രതിപ്രവർത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഈ കറന്‍റ് മോട്ടോറിലേക്ക് നൽകുന്നു. അങ്ങനെ ട്രെയിൻ ഓടുന്നു. ഈ പ്രക്രിയയക്ക് ശേഷം പുറന്തള്ളപ്പെടുന്നത് വെള്ളവും നീരാവിയുമാണ്.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയാണ് ഇന്ത്യയിലുള്ളത്. ദിവസേന ലക്ഷക്കണക്കിന് ആളുകളാണ് തങ്ങളുടെ യാത്രകള്‍ക്കായി റെയില്‍വേയെ ആശ്രയിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന പൊതുമേഖല സ്ഥാപനങ്ങളില്‍ ഒന്ന് കൂടിയാണ് റെയില്‍വേ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by