ലൂസെയന്‍: എഫ്ഐഎച്ച് പ്രോ ലീഗ് പുതിയ സീസണ് ഷെഡ്യൂളായി. നവംബര്‍ 30ന് ആദ്യ മത്സരം. അടുത്ത വര്‍ഷം ജൂണ്‍ 29ന് നടക്കുന്ന മത്സരത്തോടെ 2024-25 സീസണ് അവസാനിക്കും.
ചൈനയില്‍ തുടങ്ങുന്ന ലീഗ് നെതര്ലന്ഡ്സിലായിരിക്കും അവസാനിക്കുക. വിവിധ രാജ്യങ്ങളിലെ 11 നഗരങ്ങളിലായി ഏഴ് മാസത്തോളം ലീഗ് നീണ്ടുനില്‍ക്കും.
വരുന്ന ഫെബ്രുവരിയിലായിരിക്കും ഭാരതത്തിന്റെ ആദ്യ മത്സരം. 2025 ഫെബ്രുവരി 15ന് ഭൂവനേശ്വറില്‍ നടക്കുന്ന പോരാട്ടത്തില്‍ സ്പെയിനെതിരെയാണ് ഭാരതം തുടങ്ങുക. കഴിഞ്ഞ സീസണില്‍ ഭാരതം ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇത്തവണത്തെ ലീഗില്‍ ജേതാക്കളാകുന്ന ടീമിന് 2026 എഫ്ഐഎച്ച് ഹോക്കി ലോകകപ്പില്‍ നേരിട്ട് യോഗ്യത നേടാനാകും. നേതര്ലന്ഡ്സിലാണ് അടുത്ത ലോകകപ്പ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: