ആലുവ : ബിനാനിപുരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ആലുവ ഡിവൈഎസ്പി ടി.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു.
ബിനാനി പുരം ഇൻസ്പെക്ടർ വി.ആർ സുനിൽ ലഹരി വിരുദ്ധ പ്രതിജ ചൊല്ലി നൽകി. ജനമൈത്രി സബ് ഇൻസ്പെക്ടർ പി ജി ഹരി, ഡോക്ടർ സുന്ദരം വേലായുധൻ, ബ്ലോക്ക് മെമ്പർ ട്രീസ മോളി, മെമ്പർമാരായ ശിവൻ, രാജീവ്, ഇൻഡസ്ട്രിയൽ അസോ പ്രസിഡൻ്റ് നരേന്ദ്രൻ , റസി. അസോസിയേഷൻ ഭാരാവാഹികളായ വി.പി സുരേന്ദ്രൻ സദാശിവൻ പിള്ള, ഹരീന്ദ്രൻ നായർ ആൻ്റണി മാസ്റ്റർ, ബേബി ടീച്ചർ ,ജോബി തോമസ് എന്നിവർ സംസാരിച്ചു.
മുപ്പത്തടം ഗവ:ഹൈസ്കൂൾ എസ്.പി.സി വിഭാഗം, ബിനാനിപുരം വെൽഫെയർ അസോസ്സിയേഷൻ, ഓട്ടോ തൊഴിലാളി അസോസിയേഷൻ, ബിനാനിപുരം ഇൻഡസ്ട്രീയൽ അസോസിയേഷൻ എന്നി സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: