Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേക്കു മാറ്റി, സ്‌കൂള്‍, ഉപജില്ല, ജില്ലാതല മത്സരങ്ങളും മാറ്റും

Published by

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. നേരത്തെ ഡിസംബര്‍ മൂന്നു മുതല്‍ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷണല്‍ അച്ചീവ്‌മെന്റ് എക്‌സാം ഡിസംബര്‍ നാലിന് നടക്കുന്ന സാഹചര്യത്തിലാണ് തീയതി മാറ്റിയത്. ഇതനുസരിച്ച് സ്‌കൂള്‍, ഉപജില്ല, ജില്ലാതല മത്സരങ്ങളും മാറ്റും. സ്‌കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ 15നകവും ഉപജില്ലാതല മത്സരങ്ങള്‍ നവംബര്‍ 10നകവും ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ 3നകവും പൂര്‍ത്തിയാക്കും.
സ്‌കൂള്‍ ക്യാമ്പസുകള്‍ മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിനായി പ്രോട്ടോകോള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നവംബര്‍ ഒന്നോടെ 50 ശതമാനം സ്‌കൂളുകളെയും ഡിസംബര്‍ 31ഓടെ നൂറു ശതമാനം സ്‌കൂളുകളെയും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം നവംബര്‍ 1ന് കുട്ടികളിലൂടെ വീടുകളിലെത്തിക്കും. ലഹരിമുക്ത ക്യാമ്പസാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പില്‍ 33ഉം തൊഴില്‍ വകുപ്പില്‍ 8 ഉം പ്രധാന പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by