ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് ഇസ്രയേലിൽ ഇറാന്റെ വ്യോമാക്രമണം ഉണ്ടായത് . 200 ലധികം മിസൈലുകളാണ് ടെൽ അവീവിൽ ഇറാൻ തൊടുത്തുവിട്ടത്. ഹിസ്ബുല്ല തലവൻ നസ്‌റല്ലയെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്തതായും ഭാവിയിൽ യുദ്ധം തുടരുമെന്നും ഇറാൻ അവകാശപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലെയും ആയുധങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത് .
ഇറാനിലെ ജനസംഖ്യ ഇസ്രയേലിനേക്കാൾ പത്തിരട്ടിയാണ്. 2024-ലെ ഗ്ലോബൽ ഫയർ പവർ സൂചിക പ്രകാരം ഇറാനിലെ ജനസംഖ്യ 8,75,90,873 ആണ്. അതേസമയം, ഇസ്രായേലിലെ ജനസംഖ്യ 90,43,387 ആണ് . പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈന്യമാണ് ഇറാന്റെ സായുധ സേനയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ സൈനിക വിഭാഗങ്ങളിൽ കുറഞ്ഞത് 5,80,000 സൈനികരുണ്ട്. ഇവരെക്കൂടാതെ, പരിശീലനം ലഭിച്ച 200,000 റിസർവ് സൈനികരും ഉണ്ട്.
ഇറാന് മിസൈലുകളുടെ വലിയൊരു നിരതന്നെയുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈലുകളുടെയും ഡ്രോണുകളുടെയും ശേഖരം ഇറാനാണെന്ന് ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ റിപ്പോർട്ട് പറയുന്നു. ക്രൂയിസ് മിസൈലുകളും ആൻ്റിഷിപ്പ് മിസൈലുകളും ഇതിൽ ഉൾപ്പെടുന്നു. 2000 കിലോമീറ്റർ ദൂരപരിധി വരെ തൊടുക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളും ഇതിൽ ഉൾപ്പെടുന്നു.
ഇറാനിൽ 1,996 ടാങ്കുകളാണുള്ളത്. എന്നാലും, ആധുനിക ടാങ്കുകൾ ഇറാനിൽ ഇല്ലെന്നാണ് സൂചന. അതേസമയം, നാവികസേനയെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ രണ്ട് രാജ്യങ്ങളും ഇക്കാര്യത്തിൽ വളരെ ശക്തമായ നിലയിലല്ല.പശ്ചിമേഷ്യയിലെ പ്രോക്സി മിലിഷ്യകളുടെ ഒരു വലിയ ശൃംഖലയ്‌ക്ക് ഇറാൻ ആയുധങ്ങൾ നൽകുന്നുണ്ട്. അവർക്ക് പരിശീലനവും ധനസഹായവും നൽകുന്നു. ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂത്തി, സിറിയയിലെയും ഇറാഖിലെയും മിലിഷ്യ ഗ്രൂപ്പുകളും ഗാസയിലെ ഹമാസും ഈ പ്രോക്സി മിലിഷ്യകളിൽ ഉൾപ്പെടുന്നു. അവർ പൊതുവെ ഇറാന്റെ സായുധ സേനയുടെ ഭാഗമായി കണക്കാക്കപ്പെടുന്നില്ല.
എങ്കിലും അവർ ഇറാനു വേണ്ടി യുദ്ധത്തിന് തയ്യാറാണ്. . ആവശ്യമെങ്കിൽ ഇറാനെ സഹായിക്കാൻ ഇവർക്കെല്ലാം ഒന്നിക്കാം. ആണവ ശക്തിയിൽ ഇസ്രായേൽ തന്നെയാണ് മുന്നിൽ . സ്റ്റോക്ക്‌ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം ഇസ്രായേലിന്റെ പക്കൽ ഏകദേശം 80 ആണവായുധങ്ങളുണ്ട്. ഇതിൽ ഗ്രാവിറ്റി ബോംബുകളുടെ എണ്ണം മാത്രം 30 ആണ്. ഗ്രാവിറ്റി ബോംബുകൾ വിമാനങ്ങൾ വഴിയും വർഷിക്കാം.
ഇസ്രായേൽ സൈന്യത്തിലും നാവികസേനയിലും അർദ്ധസൈനിക സേനകളിലുമായി ആകെ 1,69,500 സൈനികരുണ്ട്. എന്നാലും, ഇസ്രായേൽ തങ്ങളുടെ പൗരന്മാരെ എല്ലാ സാഹചര്യങ്ങളിലും ആയുധങ്ങൾ പ്രയോഗിക്കാൻ സജ്ജരാക്കിയിട്ടുണ്ട് . അവിടെ ഓരോ പൗരനും നിർബന്ധമായും സൈന്യത്തെ സേവിക്കണം. അതിനാൽ, റിസർവ് സേനയിലെ സൈനികരുടെ എണ്ണം 4,65,000 ആണ് . ഇസ്രായേലിലെ ഓരോ സാധാരണക്കാരനും ആവശ്യമെങ്കിൽ ആയുധമെടുക്കാം.ആയുധങ്ങളുടെ കാര്യത്തിൽ ഇസ്രായേൽ മുന്നിലാണ്. ആഗോള ഫയർ പവർ സൂചിക കണക്കുകൾ കാണിക്കുന്നത് ഇസ്രായേലിന് ആകെ 612 യുദ്ധവിമാനങ്ങളുണ്ട് എന്നാണ്. ഇസ്രായേലിന്റെ വ്യോമസേനയിൽ എഫ്-15, എഫ്-16, എഫ്-355 തുടങ്ങിയ ആധുനിക യുദ്ധവിമാനങ്ങളും ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: