ഭുവനേശ്വർ ; അപ്പാർട്ട്മെന്റിൽ കയറിയ മോഷ്ടാക്കൾ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം . അപ്പാർട്ട്‌മെൻ്റ് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ കത്തിമുനയിൽ ആഭരണങ്ങൾ മോഷ്ടിക്കുകയും തുടർന്ന് 27 കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
പുലർച്ചെ 2 മണിയോടെയാണ് കുറ്റകൃത്യം നടന്നതെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു . മോഷ്‌ടാക്കൾ ആദ്യം കത്തി ചൂണ്ടി ആഭരണങ്ങളും മൊബൈൽ ഫോണും കവർന്നെടുക്കുകയും തുടർന്ന് നിലവിളിച്ചാൽ രണ്ട് വയസ്സുള്ള മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡനത്തിനിരയാക്കുകയുമായിരുന്നു .
ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന യുവതി 10 ദിവസം മുമ്പാണ് ഫ്ലാറ്റിലേക്ക് മാറ്റിയത്. ഏണി ഉപയോഗിച്ച് മോഷ്‌ടാക്കൾ വീടിനുള്ളിൽ കയറിയതാകാമെന്നാണ് സംശയിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: