India

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായാൽ ഇന്ത്യക്കാരെ കപ്പൽ മുഖേന തിരികെയെത്തിക്കും ; പദ്ധതികൾ ആസൂത്രണം ചെയ്ത് കേന്ദ്ര സർക്കാർ

നേരത്തെ ഇസ്രായേൽ- ഹമാസ് സംഘർഷം രൂക്ഷമായിരുന്ന സമയത്ത് ഓപ്പറേഷൻ അജയ് എന്ന പേരിൽ ഇന്ത്യക്കാരെ കേന്ദ്രസർക്കാർ തിരിച്ചെത്തിച്ചിരുന്നു

Published by

ന്യൂദൽഹി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള മാർഗങ്ങൾ തയ്യാറാക്കിയെന്ന് കേന്ദ്ര സർക്കാർ. കപ്പൽ മാർഗം ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനാണ് കൂടുതൽ പ്രമുഖ്യം നൽകുക.

ഇത് സംബന്ധിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഏകദേശം 20,000-ലധികം ഇന്ത്യക്കാർ ഇസ്രായേലിൽ താമസിക്കുന്നതായാണ് കണക്ക്.

ഇവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ഇസ്രായേലിലേക്കും ഇറാനിലേക്കും യാത്രകൾ ചെയ്യുന്നത് ഒഴിവാക്കാനും കേന്ദ്ര സർക്കാർ നിർദേശം നൽകി.

നിലവിൽ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. നേരത്തെ ഇസ്രായേൽ- ഹമാസ് സംഘർഷം രൂക്ഷമായിരുന്ന സമയത്ത് ഓപ്പറേഷൻ അജയ് എന്ന പേരിൽ ഇന്ത്യക്കാരെ കേന്ദ്രസർക്കാർ തിരിച്ചെത്തിച്ചിരുന്നു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ചാർട്ടേർഡ് വിമാനങ്ങൾ സജ്ജമാക്കിയാണ് ആളുകളെ തിരികെ എത്തിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by