കോയമ്പത്തൂര്‍ : ആരെയും സന്യാസത്തിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകാറില്ലെന്ന് സദ് ഗുരു ജഗ്ഗി വാസുദേവിന്റെ ആശ്രമം;.മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാന്‍ 150ഓളം പൊലീസുകാരെ കൊണ്ട് വന്ന് റെയ്ഡ് നടത്തിത് ഗുരു ജഗ്ഗി വാസുദേവിന്റെ സദ് കീര്‍ത്തി കളങ്കപ്പെടുത്താനോയെന്നും ആശ്രമം അധികൃതര്‍ ചോദിക്കുന്നു.
കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിജസ്ഥിതി മനസ്സിലാക്കി റിപ്പോര്‍ട്ട് നല്കാന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചത് അനുസരിച്ചാണ് ഡിഎംകെ സര്‍ക്കാര്‍ 150 പൊലീസുകാരെ ബുധനാഴ്ച കോയമ്പത്തൂരിലെ ഈശ ഫൗണ്ടേഷന് ആശ്രമത്തിലേക്ക് റെയ്ഡിന് അയച്ചത്. തന്റെ രണ്ട് പെണ്‍കുട്ടികളെ സന്യാസത്തിന്റെ പേരില്‍ സദ് ഗുരുവിന്റെ ആശ്രമത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നാണ് കോയമ്പത്തൂര്‍ സ്വദേശിയായ പെണ്‍കുട്ടികളുടെ അച്ഛന് പരാതിപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് സ്റ്റാലിന് സര്‍ക്കാര്‍ കോയമ്പത്തൂരിലെ സദ് ഗുരു ജഗ്ഗി വാസുദേവിന്റെ ആശ്രമത്തില്‍ 150 പൊലീസുകാരെ അയക്കുകയായിരുന്നു. ഈ പൊലീസ് സംഘം ആറ് സംഘങ്ങളായി തിരിഞ്ഞ് ആശ്രമത്തിന്റെ വിവിധ കെട്ടിടങ്ങളില്‍ തിരച്ചില്‍ നടത്തിയതായി പറയുന്നു.
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പൊലീസ് പരിശോധന നടത്തുമെന്ന് പറഞ്ഞെങ്കിലും 150 പൊലീസുകാരടങ്ങുന്ന ഒരു വന്‍ സംഘത്തെ അയയ്ക്കുമെന്ന് ആശ്രമവാസികളും കരുതിയില്ല. സനാതനധര്‍മ്മത്തെ തീര്‍ക്കുന്നതിന്റെ ഭാഗമായാണോ ഈ റെയ്ഡ് എന്നും ആശ്രമം അധികൃതര്‍ ചോദിക്കുന്നു.
നിരവധി ക്രിമിനല്‍ കേസുകള്‍ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതായി പറയുന്നു. സദ് ഗുരു ജഗ്ഗി വാസുദേവിന്റെ ആശ്രമത്തിനടുത്ത് തന്നെയുള്ള ഒരു അന്യമത സ്ഥാപനത്തിനുള്ള കുടിപ്പകയുടെ ഭാഗമായാണ് ഒന്നിനും പുറകേ ഒന്നായി കേസുകള്‍ ഫയല്‍ ചെയ്യപ്പെടുന്നതെന്ന് ആശ്രമം അധികൃതര്‍ വാദിക്കുന്നു.കേന്ദ്രസര്‍ക്കാരിനെ സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളില്‍ സദ് ഗുരു ജഗ്ഗിവാസുദേവ് പിന്തുണച്ചത് ഇദ്ദേഹത്തെ മറ്റു പല വിഭാഗങ്ങളുടെയും ശത്രുത ക്ഷണിച്ചുവരുത്താന്‍ കാരണമായി. ആരെയും ആത്മീയതയിലേക്കും സന്യാസത്തിലേക്കും നിര്‍ബന്ധിച്ച് കൊണ്ടുപോകാറില്ലെന്ന് സദ് ഗുരു ജഗ്ഗി വാസുദേവിന്റെ ആശ്രമം പറയുന്നു. രണ്ടു പെണ്‍കുട്ടികളുടെ അച്ഛനായ പരാതിക്കാരന്റെ ആരോപണം വ്യാജമാണെന്നും ആശ്രമം അധികൃതര്‍ പറയുന്നു. ഈ യോഗാ കേന്ദ്രം ആയിരക്കണക്കിന് പേരുടെ വീടാണെന്നും ആശ്രമം അധികൃതര്‍ വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: