മഥുര: ഒരു കാലത്ത് ഫാഷന്റെയും സൗന്ദര്യത്തിന്റെയും പിന്നാലെ പോയിരുന്ന റഷ്യന്‍ മോഡല്‍ സോഫ്യയ്ക്ക് ഇന്ത്യയോട് പ്രണയം തുടങ്ങിയത് 13,14 വയസ്സുള്ളപ്പോള്‍ ഭഗവദ് ഗീത വായിച്ചതില്‍ നിന്നാണ്. ഇപ്പോള്‍ മഥുരയിലെ വൃന്ദാവനില്‍ ചെറിയ ക്ഷേത്ര ജോലികള്‍ ചെയ്ത് ലളിത ജീവിതം നയിക്കുകയാണ്. പേരും മാറ്റി. ഇപ്പോള്‍ സോഫ്യ അല്ല സീമ ലദ്ക ദേവിദാസി.
2022 മുതല്‍ വൃന്ദാവനിലാണ് സീമ ലദ്ക ദേവിദാസി ജീവിതം ചെലവഴിക്കുന്നത്. ഭൗതികആകര്ഷങ്ങളുടെ പിന്നാലെ പായുന്നതില്‍ നിന്നും നേര്‍വിപരീതമായ ഒരു അന്വേഷണം. വൃന്ദാവനത്തിലെ ഗോക്കളെ പരിചരിച്ചും ലളിതമായ സസ്യാഹാരം കഴിച്ചും പ്രാര്‍ത്ഥനകളോടെയും ചിട്ടവട്ടങ്ങളോടെയും മുന്നോട്ട് നീങ്ങുന്ന ജീവിതം. ഹൈന്ദവ സംസ്കാരത്തോടുള്ള ആകര്‍ഷണം ആരംഭിച്ചത് ഭഗവദ് ഗീത വായിച്ചതിന് ശേഷമാണ്. അതും 13-14 വയസ്സുള്ളപ്പോള്‍. പിന്നീട് 2014ല്‍ ഒഡിഷയില്‍ എത്തി. ഒഡീസ്സി നൃത്തം പഠിച്ചു തുടങ്ങി. ഇപ്പോള്‍ നല്ല ഒഴുക്കോടെ സീമ ലദ് ക ദേവിദാസി ഹിന്ദിയും സംസാരിക്കും.
ഇപ്പോള്‍ മഥുരയിലും ഒഡീസി നൃത്തം പഠിക്കുന്നു. ക്ഷേത്രത്തിലെ പല നൃത്ത പരിപാടികളിലും സീമ ലദ് ക ദേവിദാസി പങ്കെടുത്തുകഴിഞ്ഞു. ഇപ്പോള്‍ മോഡലിംഗിന്റെ ലോകമെല്ലാം മറന്ന് വൃന്ദാവനത്തിന്റെ സൗമ്യതാളത്തില്‍ ജീവിതം ചേര്‍ത്തുവെയ്ക്കുകയാണ് സീമ ലദ് ക ദേവിദാസി എന്ന സോഫ്യ. ഇനി എന്ന് വീണ്ടും മോഡലിംഗിന്റെ ലോകത്തിലേക്ക് പോകും എന്ന ചോദ്യത്തിന് അറിയില്ല എന്ന മറുപടിയാണ് സോഫ്യ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: