ടെല്‍ അവീവ്: ലെബനോനില്‍ നേര്‍ക്കുനേര്‍ കരയുദ്ധം തുടങ്ങി. ഇസ്രയേല്‍ സൈന്യവും ഹിസ്ബുല്ലയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയില്‍ നിന്ന് 400 മീറ്റര്‍ ഉള്ളിലേക്ക് കടക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന് സാധിച്ചിട്ടുണ്ട്. തെക്കന്‍ ലെബനാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടത്. 7 സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
തെക്കന്‍ ലെബനാനിലെ ഗ്രാമത്തില്‍ ഒരു കെട്ടിടത്തിനകത്ത് ഹിസ്ബുല്ല പോരാളികളുമായി ഏറ്റുമുട്ടല്‍ ഉണ്ടായതായും പരിക്കേറ്റ സൈനികരെ ചികിത്സിക്കാന്‍ മെഡിക്കല്‍ സംഘത്തോട് അങ്ങോട്ട് എത്താന്‍ ആവശ്യപ്പെട്ടതായും ഇസ്രായേല്‍ സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
ഒരു വര്‍ഷം മുമ്പ് ഗാസയില്‍ പൊട്ടിപ്പുറപ്പെട്ട പോരാട്ടത്തിന് ശേഷമുള്ള പ്രാദേശിക യുദ്ധത്തിന്റെ ഏറ്റവും വലിയ തീവ്രതയില്‍ ഇസ്രായേല്‍ സൈന്യം ലെബനനിലേക്ക് ഗ്രൗണ്ട് റെയ്ഡുകള്‍ ആരംഭിച്ചതിന് ശേഷമാണ് മിസൈലുകളുടെ വെടിവയ്പ്പ് നടന്നത്.
മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന് കനത്ത തിരിച്ചടി നല്കാന് ഇസ്രായേല്‍ തയ്യാറെടുക്കുകയാണ്. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണത്തിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ആണവോര്‍ജ കേന്ദ്രങ്ങളില്‍പ്പോലും ആക്രമണം നടന്നേക്കാമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: