Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബാലയ്‌ക്കെതിരെ നിയമനടപടികളിലേക്കെന്ന് സൂചന നല്‍കി ഗായിക അമൃത സുരേഷ്

നടന്‍ ബാല ഇനിയും ആക്രമണം തുടര്‍ന്നാല്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന സൂചന നല്‍കി അമൃത സുരേഷ്. "ഞാൻ കഴിഞ്ഞ വട്ടം പറഞ്ഞത് പോലെ ഇതിനെ ശക്തമായ നിയനടപടികളിലൂടെ നേരിടാൻ ആണ് എന്റെ തീരുമാനം.".- അമൃത സുരേഷ് ഏറ്റവും ഒടുവില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Janmabhumi Online by Janmabhumi Online
Oct 2, 2024, 07:16 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

നടന്‍ ബാല ഇനിയും ആക്രമണം തുടര്‍ന്നാല്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന സൂചന നല്‍കി അമൃത സുരേഷ്. “ഞാൻ കഴിഞ്ഞ വട്ടം പറഞ്ഞത് പോലെ ഇതിനെ ശക്തമായ നിയനടപടികളിലൂടെ നേരിടാൻ ആണ് എന്റെ തീരുമാനം.”.- അമൃത സുരേഷ് ഏറ്റവും ഒടുവില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം മകള്‍ അവന്തിക തന്റെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ബാലയ്‌ക്കെതിരെ ആഞ്ഞടിച്ചിരുന്നു. അച്ഛൻ പറയുന്നതിലൊന്നും സത്യമില്ലെന്നും തന്നേയും അമ്മയേയും അച്ഛൻ ശാരീരികമായും മാനസീകമായും ഉപദ്രവിച്ചിട്ടുണ്ടെന്നും ആ മുഖം കാണാൻ പോലും താൽപര്യപ്പെടുന്നില്ലെന്നും അവന്തികയുടെ ഇൻസ്റ്റ​ഗ്രാം പേജായ പാപ്പു ആന്റ് ​​ഗ്രാന്റ്മയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. “എന്റെ അച്ഛനെ സ്നേഹിക്കാൻ എനിക്ക് ഒരു കാരണം പോലുമില്ല. കാരണം എന്നേയും അമ്മയേയും അമ്മാമ്മയേയും ആന്റിയേയും മെന്റലിയും ഫിസിക്കലിയും അച്ഛൻ ടോർച്ചർ ചെയ്തിട്ടുണ്ട്. ഞാൻ കുഞ്ഞായിരുന്നപ്പോൾ‌ മദ്യപിച്ച് അച്ഛൻ വീട്ടിൽ വരും എന്റെ അമ്മയെ തല്ലും. എനിക്ക് അത് കാണുമ്പോൾ തന്നെ ഭയങ്കര വിഷമമാകും”.- മകള്‍ അവന്തിക വീഡിയോയില്‍ ആരോപിക്കുന്നു. ഇതിന് പിന്നാലെ ബാല അമൃതയെ ശാരീരികമായി ഉപദ്രവിച്ചെന്ന മൊഴിയുമായി ഡ്രൈവറും രംഗത്ത് വന്നിരുന്നു. ഇനി താന്‍ മകളുടെ ജീവിതത്തിലേക്ക് വരില്ലെന്ന് പറഞ്ഞ ബാല വീണ്ടും സമൂഹമാധ്യമത്തില്‍ എത്തിയിരുന്നു. ഈ വിഷയത്തില്‍ ഇനി പ്രതികരിക്കില്ലെന്ന് നല്‍കിയ വാക്ക് താന്‍ പാലിക്കുമ്പോള്‍ ചിലര്‍ തനിക്കെതിരെ ക്യാംപെയ്ന്‍ നടത്തുകയാണെന്ന് ഇന്നലെ പുറത്തിറക്കിയ ഒരു വീഡിയോയില്‍ അമൃതയെ ഉദ്ദേശിച്ച് ബാല ആരോപിച്ചിരുന്നു.ഇതോടെയാണ് ഇനി നിയമ നടപടികളിലേക്ക് കടക്കും എന്ന സൂചന അമൃത സുരേഷ് പുതിയ കുറിപ്പില്‍ നല്‍കുന്നത്.

ശക്തമായ നിയനടപടികളിലൂടെ നേരിടാൻ ആണ് എന്റെ തീരുമാനം-അമൃത സുരേഷിന്റെ കുറിപ്പ്

ഞങ്ങൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യം ശക്തരെ കൂടുതൽ ശക്തരാക്കുകയായിരുന്നു ചെയ്തത്.. പക്ഷെ പതിയെ മലയാളികൾ ഞങ്ങളുടെ സത്യങ്ങൾ തിരിച്ചറിഞ്ഞു എന്ന് കണ്ടു തുടങ്ങിയപ്പോൾ ഉള്ള അടുത്ത നീക്കം ദയവു ചെയ്തു ഇവിടെ തന്നെ അവസാനിപ്പിക്കുക…

പതിനാലു വർഷത്തെ എന്റെ നിശബ്ദതയെ ചൂഷണം ചെയ്തു കൊണ്ട് എനിക്കെതിരെ ഉണ്ടായ രൂക്ഷവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളോട് ഞാൻ മൗനം പാലിച്ചതിനാൽ എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായ നഷ്ടം ചെറുതല്ല. കോടതിയെയും നിയമത്തെയും ബഹുമാനിച്ചു കൊണ്ട് ഞാൻ മിണ്ടാതിരുന്നത് എന്റെ മടിയിൽ കനമുള്ളതു കൊണ്ടുമല്ല. എന്റെ മകളുടെ വിഷയം പിന്നെയും പിന്നെയും അവളുടെ അച്ഛൻ എടുത്തു ഒരു വാർത്ത ആക്കുന്നത് പോലെ ഞാനും തുടങ്ങാതിരിക്കാനാണ്.

പക്ഷെ, ഇന്ന് അവൾ ഒരു വലിയ കുട്ടി ആണ്, എന്നെക്കാളും മാനസിക ശക്തിയും ബുദ്ധിയും ധാർമിക ബോധവുമുള്ള ഒരു കരുത്തുറ്റ പെൺകുട്ടി!! അവളെനിക്ക് തന്ന ശക്തിയിലാണ് എന്റെ എല്ലാ അനുഭവങ്ങളെയും ഉൾഭയങ്ങളെയും എന്നെ ഒരുപാട് തളർത്തിയ ട്രോമകളെയും ഉണർത്തിയെന്നിരുന്നാലും പ്രതികരിക്കാനുള്ള ശേഷിയേലേക്കെത്തിച്ചത്!

പണം തട്ടിയെടുത്തു, മോശമായ ഒരു സ്ത്രീ, എന്നല്ല, ഒരു സ്ത്രീയെ സമൂഹത്തിൽ എങ്ങനെ ഒക്കെ നശിപ്പിച്ചു ചിത്രീകരിക്കാമോ അതെല്ലാം സഹിച്ചത് എന്റെ മകളുടെ പ്രൈവസിയെ മാനിച്ച കൊണ്ട് മാത്രം ആയിരുന്നു! പക്ഷെ ഇന്നിതവളുടെ ആവശ്യമായി മാറിയിരിക്കുകയാണ്! അതിനവൾ തിരഞ്ഞെടുത്ത ധീരമായ സ്റ്റെപ്പിനെ പോലും ഒരുപാടു വെറുപ്പോടെയുമാണ് ഞങ്ങൾ നേരിടേണ്ടി വന്നത്! ഞാൻ ഈ വിഷയത്തിൽ ഒരൊറ്റ പ്രാവശ്യം മാത്രമേ പ്രതികരിച്ചുള്ളു! ഞാൻ അനുഭവിച്ചതിന്റെ ഒരു തരി മാത്രം ആണ് നിങ്ങളിലേക്ക് എനിക്ക് എത്തിക്കുവാൻ സാധിച്ചത്, അതും ഞാൻ ചെയ്യില്ലായിരുന്നു, ഒരു പക്ഷെ, വര്ഷങ്ങളോളം എന്നെ ഉപദ്രവിച്ചില്ലായിരുന്നു എങ്കിൽ… പക്ഷെ എനിക്കും ജീവിക്കണം എന്നുള്ള കൊതി കൊണ്ടും, എന്റെ മകളുടെ മാനസിക അവസ്ഥയെ ഓൺലൈനിലൂടെയും അല്ലാതെയും ഒക്കെ നടത്തിയിട്ടുള്ള ഗുണ്ടായിസത്തിനും ഉള്ള ഒരു കളിക്കളം ആക്കരുതെന്ന ഒരു ദൃഢനിശ്ചയത്തിനും അന്ത്യമായാണ് ഞാൻ അത് പോലും ചെയ്തു പോയത്!..

എന്നിട്ടും ഇപ്പോൾ സത്യങ്ങൾക്കു മേലെ സത്യങ്ങൾ പുറത്തു വരാൻ തുടങ്ങിയപ്പോൾ, അതും ദൃക്‌സാക്ഷികളും തെളിവുകൾ നേരിട്ട് കണ്ടവരുമൊക്കെ വലുപ്പചെറുപ്പമില്ലാതെ സത്യത്തിനു വേണ്ടിയും, എന്റെ കുടുംബത്തിന് വേണ്ടിയും സംസാരിക്കാൻ തുടങ്ങിയപ്പോ- ആദ്യമായി തുടങ്ങിയപ്പോൾ – സ്വന്തം മുഖമൂടിയെ സംരക്ഷിക്കാൻ, പുതിയ കള്ളത്തരങ്ങളിലേക്കു വ്യതിചലിച്ചു വിടാനുള്ള ശ്രമം ദയവു ചെയ്തു അവസാനിപ്പിക്കുക.. അതിനു ചുക്കാൻ പിടിച്ചു കൊണ്ട് ഓരോ പാവം വ്ലോഗെർമാരും സത്യങ്ങൾ അറിയാതെ മാനിപ്പുലേറ്റഡ് ആകുമ്പോൾ – മഞ്ഞപത്രങ്ങൾ ഞങ്ങളെ വീടും വേട്ടയാടാൻ തുടങ്ങുമ്പോൾ, സത്യങ്ങളെ മറപ്പിക്കാനുള്ള ശ്രമങ്ങൾ വീണ്ടും വിജയിക്കുകയാണ് !!
എനിക്കാരെയും വേട്ടയാടാൻ ആഗ്രഹമില്ല, ഞാൻ അത് മുന്പും പിന്പും ചെയ്തിട്ടുമില്ല. ഞാൻ കഴിഞ്ഞ വട്ടം പറഞ്ഞത് പോലെ ഇതിനെ ശക്തമായ നിയനടപടികളിലൂടെ നേരിടാൻ ആണ് എന്റെ തീരുമാനം..

Tags: divorceLatest infoAvantika#Actorbala#AmritaSuresh#LegalproceedingsInstagram
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബാറിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ കൂടുതല്‍ അന്വേഷണം

India

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

മണ്ണില്ലാതെ അല്‍പം മാത്രം വെള്ളം ഉപയോഗിച്ചുള്ള ഹൈഡ്രോപോണിക് രീതിയിലൂടെ വളര്‍ത്തുന്ന ഹൈബ്രിഡ് കഞ്ചാവ് (ഇടത്ത്) മുറിക്കുള്ളില്‍ കൃത്രിമമായി വെളിച്ചവും കാറ്റും വെള്ളവും നല്‍കി ഹൈബ്രിഡ് കഞ്ചാവ് വളര്‍ത്തുന്നു (വലത്തുന്നു)
Kerala

കേരളത്തിന് തലവേദനയാകുന്ന ഹൈബ്രിഡ് കഞ്ചാവ് എന്താണ്?

India

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇടിവ്

Kerala

നടി മുത്തുമണിക്ക് നിയമത്തില്‍ ‍ഡോക്ടറേറ്റ്

പുതിയ വാര്‍ത്തകള്‍

15 കാരിയെ തട്ടിക്കൊണ്ട് പോയ ശേഷം വിറ്റെന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി

47 പാക് സൈനികരെ വധിച്ചു; 100ല്‍പരം പാക് ഭീകരരെ വധിച്ചു; ഓപ്പറേഷൻ സിന്ദൂറിൽ 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു: സേന മേധാവികള്‍

ഫോര്‍ട്ടുകൊച്ചി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു

സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കേറ്റ് വേണ്ട, ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ വിട്ടുകൊടുക്കില്ലെന്നും ആന്റോ ആന്‌റണി

മുരിങ്ങയുടെ ഇലയും കായും കൂടാതെ വേരിനും അത്ഭുത ഗുണങ്ങള്‍

നാവായിക്കുളത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാര്‍ട്ടിയെന്ന് വെള്ളാപ്പള്ളി, ‘യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എന്തിനു കൊള്ളാം! ‘

ഉച്ചമയക്കം ഓർമശക്തി കൂട്ടുമോ?

പുറമേ നിന്നു നോക്കുമ്പോള്‍ കാണുന്ന പാകിസ്ഥാനിനെ കിര്‍ന കുന്ന് (ഇടത്ത്) കിര്‍ന കുന്നിന്‍റെ ഉപഗ്രഹചിത്രം. ഇതിനകത്ത് രഹസ്യമായി പാകിസ്ഥാന്‍ നിര്‍മ്മിച്ചിട്ടുള്ള ബങ്കറുകളുടെയും അതിനകത്തെ ആണവശേഖരത്തിന്‍റെയും അടയാളപ്പെടുത്തിയ ചിത്രം (വലത്ത്)

പുറത്തുനിന്ന് നോക്കിയാല്‍ വിജനമായ കുന്ന്, പക്ഷെ കിര്‍ന കുന്നില്‍ ഇന്ത്യയുടെ മിസൈല്‍ പതിച്ചപ്പോള്‍ പാകിസ്ഥാനും യുഎസും ഞെട്ടി;ഉടനെ വെടിനിര്‍ത്തല്‍

വടകരയില്‍ ടെമ്പോ ട്രാവലറും കാറുമാണ് കൂട്ടിയിടിച്ച് 4 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies