തിരുവനന്തപുരം: ഒരു സെറ്റ് ഖദര്‍ വസ്തം വാങ്ങിയിട്ട് കേന്ദ്രമന്ത്രി ബില്ലിടാന്‍ പറഞ്ഞപ്പോള്‍ കൗണ്ടറിലുള്ള യുവതിക്ക് സംശയം. മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ഗാന്ധി സ്മാരക നിധി വര്‍ക്കിംഗ് ചെയര്മാന് ഡോ. ജേക്കബ് പുളിക്കനെ നോക്കി. പണം വേണ്ട എന്നതായിരുന്നു അദ്ദേഹത്തിന്റേയും ശരീരഭാഷ. പക്ഷേ ജോര്‍ജ്ജ് കുര്യന് സമ്മതിച്ചില്ല. ഒരു മുണ്ടും ഷര്‍ട്ടും വാങ്ങി. 1500 രൂപയും നല്കി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന് തൈക്കാട് ഗാന്ധി ഭവന് സന്ദര്‍ശിച്ചത്. ഖാദി പ്രദര്‍ശന മേള പവലിയന് സന്ദര്ശിച്ചപ്പോളാണ് മന്ത്രി വ്സ്ത്രം വാങ്ങിയത്.
‘നമുക്കും വാങ്ങാം ഒരു ജോഡി ഖാദി വസ്ത്രം’ കാമ്പയിന് ഉത്ഘാടനവും ജോര്‍ജ്ജ് കുര്യന് നിര്‍വഹിച്ചു. ഗാന്ധിയന്‍ ദര്‍ശനം ലോക ചിന്തകളില്‍ അത്യുത്തമമാണെന്നും സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ ഈ ചിന്തകള്‍ വ്യാപകമായി പ്രചരിപ്പിക്കേണ്ട ദൗത്യമാണ് ഗാന്ധിയന്‍ സംഘടനകള്‍ ഏറ്റെടുക്കേണ്ടതെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ഖാദി ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളുടെ പ്രചരണം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി ജയന്തി മാസാചരണ പരിപാടികളുടെ ഉത്ഘാടനം ജസ്റ്റിസ് എം. ആര്. ഹരിഹരന് നായര്‍ നിര്‍വഹിച്ചു. ഡോ. ജേക്കബ് പുളിക്കന്‍, അഡ്വ. ശരത്ചന്ദ്ര പ്രസാദ്, ജി. സദാനന്ദന്, അഡ്വ.എസ്. രാജശേഖരന് നായര്‍, അഡ്വ. ബി. ജയചന്ദ്രന്, അഡ്വ എസ്. ഉദയകുമാര്‍, വി. കെ.മോഹന്‍, ഡോ. ജി. രാജേന്ദ്രന് പിള്ള, കൗണ്‍സിലര്‍ മാധവദാസ് എന്നിവര്‍ പങ്കെടുത്തു.
ഗാന്ധി ജയന്തി മാസാചരണ പരിപാടികളുടെ ഭാഗമായി ഒരുമാസം നീണ്ടു നില്ക്കുന്ന ഖാദിപ്രദര്ശന മേളയും, സ്വദേശി ഉല്‍പ്പന്ന പ്രദര്‍ശന മേളയും, ഗാന്ധി പുസ്തക പ്രദര്‍ശന മേളയും, മന്ധി മുസിയം സന്ദര്‍ശന പരിപാടിയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: