Kerala

പണപ്പിരിവ് നടത്തിയെന്ന ആരോപണം നിഷേധിച്ച് ലോറിയുടമ മനാഫ്, ലോറിക്ക് അര്‍ജുന്റെ പേരിടും

അര്‍ജുന്റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്

Published by

കോഴിക്കോട്: അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന കുടുംബത്തിന്റെ ആരോപണം ലോറിയുടമ മനാഫ് നിഷേധിച്ചു.താന്‍ കുടുംബത്തിന് പണം നല്‍കിയിട്ടില്ല. ഉസ്താദിനൊപ്പം പോയപ്പോള്‍ കുട്ടികളുടെ കയ്യില്‍ കാശ് കൊടുത്തു. അത് അവര്‍ തെറ്റിദ്ധരിച്ചാണ്.

എത്ര ക്രൂശിച്ചാലും താന്‍ ചെയ്തതെല്ലാം നിലനില്‍ക്കുമെന്ന് മനാഫ് കൂട്ടിച്ചേര്‍ത്തു. അര്‍ജുന്റെ കുടുംബത്തോടുളള വൈകാരികത ഉപയോഗിച്ചെന്നത് ശരിയാണ്. അതിനാലാണ് അര്‍ജുന്‍ ജനഹൃദയങ്ങളില്‍ നിറഞ്ഞുനിന്നത്.

ഇനി അത് സജീവമാക്കും ഉള്ളടക്കം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും പുതിയ ലോറിക്ക് അര്‍ജുന്റെ പേര് ഇടുമെന്നും മനാഫ് പ്രതികരിച്ചു. ഗംഗാവലി പുഴയുടെ തീരത്ത് നില്‍ക്കുമ്പോള്‍ ആരോടെങ്കിലും സംസാരിക്കണം എന്ന് കരുതിയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നായിരുന്നു മനാഫ് പറഞ്ഞത്. അര്‍ജുനെ കിട്ടും വരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. എന്നാല്‍ ഇനി യൂട്യൂബ് ചാനല്‍ ഉഷാറാക്കും.തന്റെ ചാനലില്‍ ഇഷ്ടമുള്ളത് ഇടും.

അര്‍ജുന്റെ അമ്മ തന്റെയും അമ്മയാണ്. അമ്മയെ അഭിമുഖം ചെയ്തിട്ടില്ല. യൂട്യൂബ് ചാനല്‍ നോക്കിയാല്‍ അത് മനസിലാകും. തള്ളി പറഞ്ഞാലും കുഴപ്പമില്ല. അര്‍ജുന്റെ കുടുംബത്തിന് ആവശ്യം വന്നാല്‍ ഇനിയും കൂടെ ഉണ്ടാകുമെന്നും മനാഫ് പറഞ്ഞു. തന്റെ ലോറിക്ക് അര്‍ജുന്റെ പേരിടും. അതൊന്നും ആര്‍ക്കും തടയാനാകില്ല. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ ക്രൂശിക്കുന്നത് എന്തിനാണെന്ന് അറിയില്ല. താന്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ല. തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെ. അര്‍ജുന്റെ ചിത അണയും മുമ്പ് ക്രൂശിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. അര്‍ജുന്റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by