ന്യൂഡല്‍ഹി: 2025 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഓട്ടോമാറ്റിക് ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ വഴിയാക്കും. ഈ ഒക്ടോബര്‍ ഒന്നുമുതല്‍ നടപ്പാക്കാനിരുന്ന ഈ നിര്‍ദേശം ആറുമാസത്തേയ്ക്ക് നീട്ടുകയായിരുന്നു. കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇനിയും വേണ്ടത്ര ഓട്ടോമാറ്റിക് ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് സമയം നീട്ടിയത്. ഇത് സംബന്ധിച്ച് പുതുക്കിയ വിജ്ഞാപനം കേന്ദ്രം പ്രസിദ്ധീകരിച്ചു. 8 വര്‍ഷത്തിനു മുകളിലുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓരോ വര്‍ഷവും ടെസ്റ്റ് നടത്തി ഫിറ്റ്നസ് ഉറപ്പാക്കേണ്ടിവരും. വാഹനങ്ങളുടെ ഫിറ്റ്നസ് ഇല്ലായ്മ മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ ഇത്തരം ടെസ്റ്റിംഗ് രീതി വഴി കഴിയും. അഡ്ജസ്റ്റ്മെന്റുവഴി ഫിറ്റ്നസ് നേടിയെടുക്കുന്നത് നിലയ്ക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: