കൊച്ചി: നടൻ മഹേഷ് ബിജെപിയിൽ ചേർന്നു. എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മഹേഷിനെ ഷാൾ അണിയിച്ച് മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപി നടത്തിവരുന്ന മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു നടന് അംഗത്വം നൽകിയത്.
ഗാന്ധി ജയന്തി ദിനമായ ഇന്ന് ബിജെപിയുടെ നേതൃത്വത്തിൽ സേവാ, ശുചീകരണ പ്രവർത്തനങ്ങളും മെഗാ മെമ്പർഷിപ്പ് ക്യാമ്പെയ്‌നും നടക്കുകയാണ്. രാവിലെ രാജേന്ദ്ര മൈതാനത്തിനു സമീപത്തുള്ള ഗാന്ധി പ്രതിമയിൽ കെ.സുരേന്ദ്രൻ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തിയിരുന്നു.
ബിജെപി സംസ്ഥാന വക്താക്കളായഅഡ്വ. നാരായണൻ നമ്പൂതിരി, അഡ്വ. ടി.പി. സിന്ധുമോൾ , ജില്ലാ പ്രസിഡന്റ്് അഡ്വ. കെ.എസ്. ഷൈജു, ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത് കുമാർ, ഫിഷർമെൻ സെൽ സംസ്ഥാന സഹ കൺവീനർ സുനിൽ തീരഭൂമി, ജില്ലാ കമ്മിറ്റിയംഗം കെ.വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: