Social Trend

ഇറാൻ പൂ ചോദിച്ചു, പൂന്തോട്ടം ഇസ്രായേൽ നൽകും ; ഇറാൻ ജനതക്ക് ഇസ്ലാമിക ഭരണകൂടത്തിൽ നിന്ന് മോചനം

Published by

ജിതിന്‍ കെ ജേക്കബ്ബ്

1971ൽ ഇന്ത്യ – പാകിസ്ഥാൻ യുദ്ധം ഉറപ്പായ സമയം, ഇന്ത്യ യുദ്ധത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി കാത്തിരുന്നു. ആദ്യം ആക്രമിക്കില്ല എന്നതായിരുന്നു ഇന്ത്യയുടെ നയം.
പ്രതീക്ഷിച്ചത് പോലെ പാകിസ്ഥാൻ ഇന്ത്യയെ ആദ്യം ആക്രമിച്ചു. കൊൽക്കട്ടയിൽ ഒരു സമ്മേളനത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ച കാര്യം ഇന്ദിരാ ഗാന്ധി അറിയുന്നത്. ആ വേദിയിൽ വെച്ച് ഇന്ദിരാ ഗാന്ധി പറഞ്ഞു
‘Thank God they’ve attacked us,’ എന്ന്.. ബാക്കി എല്ലാം ചരിത്രം..
ഒരു പ്രകോപനവും ഇല്ലാതെ ഒക്ടോബർ 7 2023 ൽ ഹമാസ് മുസ്ലിം തീവ്രവാദികൾ ഇസ്രായേലിൽ കയറി 1200 ഓളം നിരപരാധികളെ കൂട്ടക്കൊല ചെയ്തു, സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊന്നു. ഇന്നിപ്പോൾ ഹമാസ് കല്ലിന് മേൽ കല്ല് ശേഷിക്കാതെ നാമാവശേഷം ആയി.
ഒരു പ്രകോപനവും ഇല്ലാതെ ഹിസ്ബുള്ള മുസ്ലിം തീവ്രവാദികൾ ഇസ്രായേലിലേക്ക് റോക്കറ്റുകൾ അയച്ചു. അതിൽ ഫുട്ബാൾ കളിച്ചു കൊണ്ടിരുന്ന 12 ഇസ്രായേലി കുട്ടികൾ കൊല്ലപ്പെട്ടു.
ഇന്നിപ്പോൾ ഹിസ്ബുള്ളയും ഏറെക്കുറെ പൂർണമായും ഇല്ലാതായി.
ഇറാൻ ചെയ്തത് ഇസ്രായേലിന് അനുഗ്രഹം ആയി. ആദ്യം ഇറാൻ ആണ് ഇസ്രായേലിനെ ആക്രമിച്ചത്. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ ഉള്ള അവകാശം ഉണ്ട് എന്നത് കൊണ്ട് തന്നെ ഇറാന്റെ ഇരവാദം ഇനി കേരളത്തിൽ അല്ലാതെ വേറെ എങ്ങും ഏശുകയില്ല.
ഇസ്രായേൽ പണ്ടേ എല്ലാം തയാറായി ഇരിക്കുന്നു. കൂടെ അമേരിക്കയും ചേരുമ്പോൾ റഷ്യ കൊടുത്ത പാട്ട ആയുധങ്ങളുമായി ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന് എത്ര ദിവസം പിടിച്ചു നിൽക്കാൻ ആകും എന്നത് മാത്രമാണ് ഇനി ചോദ്യം.
ഒരു മുസ്ലിം രാജ്യവും ഇറാന് ഒപ്പം നിൽക്കില്ല. ഇറാൻ കൊട്ടിഘോഷിച്ച് 200 ബാലിസ്റ്റിക്ക് മിസൈലുകൾ ആണ് ഇസ്രായേലിലേക്ക് ഇന്നലെ അയച്ചത്. അതിൽ ഭൂരിഭാഗവും ജോർദാൻ എന്ന മുസ്ലിം രാജ്യത്തിന്റെ മുകളിൽ വെച്ച് തന്നെ ഇസ്രായേൽ തകർത്തു. അപ്പോൾ ജോർദാൻ ആർക്കൊപ്പം ആണ്..?
ഇറാൻ 200 മിസൈലുകൾ ഇസ്രായേലിലേക്ക് അയച്ചിട്ടും മരണം 1 മാത്രമാണ്, അതും ഇസ്രായേലി പൗരൻ അല്ല, മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് തെരുവിലൂടെ നടന്നു പോയ ഒരു പലസ്തീൻകാരനാണ് കൊല്ലപ്പെട്ടത്.
ഒരാഴ്‌ച്ച ഇറാൻ പിടിച്ചു നിന്നാൽ ഭാഗ്യം. എന്തായാലും ഇറാൻ ജനതക്ക് ഇസ്ലാമിക ഭരണകൂടത്തിൽ നിന്ന് മോചനം ഉണ്ടാകാൻ പോകുകയാണ്. ഇറാനിലെ സൈന്യത്തിൽ നല്ലൊരു പങ്ക് ഇസ്രായേൽ ചാരൻമാർ ഉണ്ടെന്ന് ഇറാന്റെ മുൻ പ്രസിഡന്റ്‌ തന്നെ ഇന്നലെ പറഞ്ഞു.
ഇറാൻ ജനതയും ഇസ്ലാമിക ഭീകര ഭരണകൂടത്തിന് എതിരെ തെരുവിൽ ഇറങ്ങും. അതോടെ ഇറാൻ പഴയ പ്രതാപത്തിലേക്ക് വീണ്ടും വരും എന്ന് തന്നെ പ്രത്യാശിക്കുന്നു.
ഇറാൻ ഒരു പൂ ചോദിച്ചു, ഹമാസിനും, ഹിസ്ബുള്ളയ്‌ക്കും, ഇസ്ലാമിക് ജിഹാദിനും ഒക്കെ കൊടുത്തത് പോലെ ഒരു പൂന്തോട്ടം തന്നെ ഇസ്രായേൽ തിരികെ നൽകും.
അടുത്ത രണ്ട് ആഴ്‌ച്ച കൊണ്ട് പശ്ചിമേഷ്യൻ പ്രശ്നങ്ങൾക്ക് ഒരു പൂർണ്ണ പരിഹാരം ഉണ്ടാകും എന്നുറപ്പ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts