കോട്ടയം: കോട്ടയം ബാറിലെ സീനിയര്‍ അഭിഭാഷകനായിരുന്ന സി.എന്‍. ബാലകൃഷ്ണന് നായര്‍ (92) അന്തരിച്ചു. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയക്ക് 2 മണിക്ക് എസ് എച്ച് മെഡിക്കല്‍ സെന്ററിനു സമീപം വീട്ടുവളപ്പില്‍ .ശ്രീരാമ ദാസ് മിഷന്, ഹിന്ദു ഐക്യ വേദി, എന്‍എസ്എസ്, തുടങ്ങിയ ഹിന്ദു സംഘടനകളുടെ ദീര്‍ഘകാല അമരക്കാരനുമായിരുന്നു.
സ്വാമി സത്യാനന്ദ സരസ്വതിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ദീര്‍ഘകാലം ശ്രീരാമദാസമിഷന്‍ യൂണിവേഴേസല് സൊസൈറ്റിയുടെ കോട്ടയം ജില്ലാപ്രസിഡന്റായിരുന്നു. സോഷ്യലിസ്റ്റ് മുഖപത്രമായ കേരള ജനതയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം ഹിന്ദുധര്‍മ്മ പരിഷത്തിന്റെ സംഘാടകനായിരുന്നു. കേരള കോണ്‍ഗ്രസ്സ് രൂപീകരണവേളയില്‍ മന്നത്ത് പദ്മനാഭന്റെ നിര്‍ദ്ദേശാനുസരണം കേരള കോണ്‍ഗ്രസ്സിന്റെ ഭരണഘടന തയ്യാറാക്കിയിരുന്നു. കോട്ടയത്ത് അഭിഭാഷകവൃത്തി ആരംഭിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് നേതാവായിരുന്ന കെ.എം. മാണി ഓഫീസ് പങ്കാളിയായിരുന്നു.
അമേരിക്കന്‍ ഭുഖണ്ഡത്തിലെ മായന്‍ സംസ്കാരത്തെക്കുറിച്ച് ‘അമേരിക്കന്‍ ഭൂഖണ്ഡത്തിലെ പ്രാചീന സംസ്കാരങ്ങള്‍’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്.
പാറമ്പുഴ ചാഴിശ്ശേരില്‍ കുടുംബാംഗമാണ്. കോട്ടയം ബി.സി.എം. കോളേജിലെ ഗണിതശാസ്ത്ര വിഭാഗം മേധാവിയായിരുന്ന ചങ്ങനാശ്ശേരി പെരുന്ന കളത്തൂര്‍ കുടുംബാംഗവുമായ സി. രുഗ്മണിയമ്മയാണ് ഭാര്യ.
മക്കള്‍: ജയപ്രകാശ് ബാലകൃഷ്ണന് (ഇന്‍ ഫോസിസ് മുന്‍ പ്രസിഡന്റ). പ്രദീപ്കുമാര്‍ ബാലകൃഷ്ണന് (എച്ച്പി കാലിഫോര്‍ണിയ), ബി. പ്രേംനാഥ് (ജഡ്ജ്. വിജിലന്‍സ് ട്രൈബ്യൂണല്‍). മരുമക്കള്‍: അഞ്ചു ജയപ്രകാശ് (സോഫ്റ്റ് വെയര്‍. എഞ്ചിനീയര്‍, യുഎസ്എ). രചനാ മഹേശ്വരി. (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, യുഎസ്എ) ഡോ. റാണി ലക്ഷ്മി (അസോസ്സിയേറ്റ് പ്രൊഫസര്‍ ഗവ.മെഡിക്കല്‍ കോളേജ് കോട്ടയം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: