ന്യൂദല്‍ഹി: ഭാരതവും ജമൈക്കയും തമ്മിലുള്ള ബന്ധത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രത്തിലും സംസ്കാരത്തിലുമൂന്നിയ ബന്ധമാണ് ഇരുരാജ്യങ്ങളും കൈമാറുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്സെനസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്ര്യൂ ഹോള്സെനസിനെ ഭാരതത്തിലേക്ക്ഞാന് സ്വാഗതം ചെയ്യുന്നു.
ജമൈക്കയും ആന്‍ഡ്രൂ ഹോള്സെനസും ദീര്‍ഘകാല സുഹൃത്തുക്കളാണ്. അദ്ദേഹത്തെ ഒരുപാട് തവണ കാണാനുള്ള അവസരവും ഭാഗ്യവും ഇതിന് മുന്‍പും എനിക്ക് ലഭിച്ചിട്ടുണ്ട്. ഓരോ തവണ ഹോള്സെനസുമായി കൂടിക്കാഴ്ച നടത്തുമ്പോഴും ഭാരത- ജമൈക്ക ബന്ധം കൂടുതല്‍ ദൃഢപ്പെടുന്നു. പ്രധാനമന്ത്രി പറഞ്ഞു.
ജമൈക്കയുടെ വികസനയാത്രയില്‍ വിശ്വസ്തരായ വികസന പങ്കാളിയായിരിക്കും ഭാരതമെന്നും പ്രധാനമന്ത്രി പറഞ്ഞു. നാല് ‘സിധ’ കളിലാണ് ഇരുരാജ്യങ്ങളുടെയും ബന്ധം. കള്‍ച്ചര്‍, ക്രിക്കറ്റ്, കോമണ്‍വെല്‍ത്ത്, കരികോം (കരീബിയന്‍ കമ്മ്യൂണിറ്റി) എന്നിവ. ജമൈക്കയുമായുള്ള സഹകരണം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: