World

ഇസ്രായേലിന്റെ അടുത്ത ഇര ആയത്തുല്ല ഖാമെനെയി: പരമോന്നത നേതാവ് ഒളിവില്‍

Published by

ടെഹറിന്‍: ഹിസ്ബുള്ള നേതാക്കളെ ഒന്നൊന്നായി ഇല്ലാതാക്കിയ ഇസ്രായേലിന്റെ അടുത്ത ഇര ആയത്തുല്ല ഖാമെനെയി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഇതു സംബന്ധിച്ച് വ്യക്തമായ സൂചനയും നല്‍കി. ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തോടുളള പ്രതികരണമമായി നെതന്യാഹു പറഞ്ഞത് ‘ഇറാന്‍ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കും. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാര്‍ഢ്യവും ശത്രുക്കള്‍ക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല. ഈ തെറ്റിന് ഇറാന്‍ വലിയ വില നല്‍കേണ്ടി വരും” എന്നാണ്.
ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ പരമോന്നത നേതാവും മുന്‍ പ്രസിഡണ്ടുമാണ് ആയത്തുല്ല അലി ഖാമെനെയി രഹസ്യ സങ്കേതത്തിലേക്ക് മാറിയിരിക്കുകയാണ്. ഇസ്രായേലിനെ ഉന്മൂലനം ചെയ്യേണ്ടത് ലോകത്തുള്ള എല്ലാ മുസ്ലിങ്ങളുടെയും കടമയാണ് എന്ന് പറഞ്ഞ് ഇറാന്റെ ആത്മീയ നേതാവ് മുങ്ങിയത്.

ഇറാന്‍ വിപ്ലവത്തിന്റെ ആചാര്യനും ഗുരുനാഥനുമായിരുന്ന ആയത്തുല്ല ഖുമൈനിയാണ് അദ്ദേഹത്തെ രാഷ്‌ട്രീയത്തിലേക്ക് നയിച്ചത്.ഇറാനിലെ ആധികാരിക മതനേതൃത്വമായി ഖുമൈനിയെ ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍ മുഖ്യപങ്കു വഹിച്ചു.1981-ലും 1986ലും ഇറാന്റെ പ്രസിഡണ്ടായി. 1989ല്‍ ആയത്തുല്ല ഖുമൈനി മരണപ്പെട്ടതിനെത്തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവായി തെരെഞ്ഞടുക്കപ്പെട്ടു.
ഏത് പാതാളത്തില്‍ പോയി ഒളിച്ചാലും ഇസ്രായേല്‍ കണ്ടെത്തുമന്നത് എല്ലാവര്‍ക്കും അറിയാം. അതീവ സുരക്ഷ ഉണ്ടായിരുന്ന ഹമാസ് തീവ്രവാദി നേതാവിനെ ഖുമൈനിയുടെ ഇറാനിലെ വീട്ടില്‍ കയറി ഇസ്രായേല്‍ കൊന്നത്. ആഗ്രഹിക്കുന്ന നിമിഷം പരമോന്നത നേതാവിനേയും വരുത്താനാകുമെന്ന ഉറപ്പ് ഇസ്രയേലിനുണ്ട്. അത് ഉടന്‍ ഉണ്ടാകുമെന്ന് സൂചനയാണ് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ വാക്കുകള്‍. ഇറാന്‍ ജനതയെ ഉടന്‍ മോചിപ്പിക്കുമെന്നാണ് നെതന്യാഹു പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by