India

കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന് ഇഡി കേസെടുത്തു; മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവരുമെന്ന് വിദഗ്ധര്‍

Published by

ബെംഗളൂരു  കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ഭൂമിയിടപാടില്‍ കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണവുമായി ഇഡി കേസെടുത്തു.മൈസൂര്‍ അര്‍ബന്‍ ഡവലപ് മെന്‍റ് അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ലോകായുക്ത പൊലീസ് സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വ്വതി, ഭാര്യ സഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി, മല്ലികാര്‍ജുന്‍ സ്വാമിക്ക് മുഡ ഭൂമി വിറ്റ ദേവരാജു എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇഡി കൂടി രംഗത്തെത്തിയതോടെ മുഖ്യമന്ത്രി സ്ഥാനത്ത് സിദ്ധരാമയ്യയ്‌ക്ക് തുടരാനാകുമോ എന്ന ചോദ്യം ശക്തമാവുകയാണ്. മിക്കവാറും സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടിവരും എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന കര്‍ണ്ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന്റെ റിപ്പോര്‍ട്ടിന് കര്‍ണ്ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. മൈസൂര്‍ അര്‍ബന്‍ ഡവലപ് മെന്‍റ് അതോറിറ്റി (മുഡ)യുടെ കോടികള്‍ വിലമതിക്കുന്നു 14 പ്ലോട്ടുകളുടെ കാര്യത്തില്‍ സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വ്വതിയുടെ പേരില്‍ മൂഡ അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ട്.

സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വ്വതിയുടെ നന്നേ വിലക്കുറവുള്ള പ്രദേശത്തുള്ള സ്ഥലങ്ങള്‍ മൈസൂര്‍ അര്‍ബന്‍ ഡവലപ് മെന്‍റ് അതോറിറ്റി (മുഡ) ഏറ്റെടുത്ത ശേഷം അതിനേക്കാള്‍ പതിന്മടങ്ങ് വിലയുള്ള പ്ലോട്ടുകള്‍ പകരം നല‍്കുന്നതായിരുന്നു അഴിമതിയുടെ രീതി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക