ന്യൂഡല്‍ഹി: ലെബനനില്‍ അടുത്തിടെ നടന്ന പേജര്‍ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ കാരണങ്ങളാല്‍ ചൈനീസ് സിസിടിവി ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിയന്ത്രിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
നിരീക്ഷണ ക്യാമറകളെക്കുറിച്ചുള്ള സര്‍ക്കാരിന്റെ നയം ഒക്ടോബര്‍ 8 മുതല്‍ പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് അറിയുന്നത്. ചൈനീസ് ഉത്പാദകരെ വിപണിയില്‍ നിന്ന് നീക്കുന്നത് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണം ചെയ്യും. നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നതാണെങ്കിലും ലെബനന് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ അത് ഊര്‍ജിതമാക്കുമെന്നാണ് അറിയുന്നത്.
അടുത്ത കാലത്തായി ഇന്ത്യ ചൈനീസ് സിസിടിവി ഉപകരണ ടെന്‍ഡറുകള്‍ നിരസിച്ചിരുന്നു. പകരം യൂറോപ്യന്‍ ഉത്പാദകരെ പരിഗണിക്കുകയും ചെയ്തു. എന്നാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് വില കുറവാണെന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുന്നു.
ചാരപ്പണി നടത്താന്‍ ഉപയോഗിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് അമേരിക്ക നേരത്തെ തന്നെ ചൈനീസ് സിസിടിവി ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: