കൊൽക്കത്ത: മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് എൻഐഎ ചൊവ്വാഴ്ച നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാനിഹാട്ടി പ്രദേശത്ത് പരിശോധന നടത്തി. പാനിഹാട്ടി മുനിസിപ്പാലിറ്റിയിലെ വാർഡ് നമ്പർ 31 ന് കീഴിലുള്ള പള്ളിശ്രീ പ്രദേശത്തെ ഒരു സ്ത്രീയുടെ വീട്ടിൽ പുലർച്ചെയാണ് നാല് പേരടങ്ങുന്ന എൻഐഎ സംഘവും കേന്ദ്രസേനയും ചേർന്ന് പരിശോധന നടത്തിയത്.
എൻഐഎ പറയുന്നതനുസരിച്ച് യുവതിയും ഭർത്താവും മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുള്ളവരാണെന്നാണ്. ഉദ്യോഗസ്ഥർ നിയമപരമായ രേഖകൾ കാണിച്ചശേഷം അന്വേഷണത്തിൽ സഹകരിക്കാൻ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. ഈ അന്വേഷണത്തെ പിന്തുടർന്ന് സംസ്ഥാനത്തെ അസൻസോൾ മേഖലകളിലും തിരച്ചിൽ നടപടിയും നടന്നു.
നേരത്തെ സെപ്റ്റംബർ 29 ന് ഛത്തീസ്ഗഡിലെ കാക്കർ മേഖലയിലെ നോർത്ത് ബസ്തർ ജില്ലയിലെ അമാബേഡ പ്രദേശത്ത് മാവോയിസ്റ്റ് ഭീകരർ ഇന്ത്യൻ സൈനികനെ ക്രൂരമായി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എൻഐഎ തിരച്ചിൽ നടത്തിയിരുന്നു. ഉസെലി, ഗുംജീർ, ബഡെതേവ്‌ദ, ഉമർക്കുംത, അമാബെഡ എന്നീ ഗ്രാമങ്ങളിൽ 11 പ്രതികളുടെതെന്ന് കരുത്തുന്ന നിരവധി സ്ഥലങ്ങളിലാണ് എൻഐഎ സംഘം വ്യാപകമായി തിരച്ചിൽ നടത്തിയത്.
പരിശോധനയിൽ എയർ ഗണ്ണുകൾ, മൊബൈൽ ഫോണുകൾ, പ്രിൻ്ററുകൾ, ലാപ്‌ടോപ്പുകൾ, ഹാർഡ് ഡിസ്‌കുകൾ, ഡിവിആർ, മോട്ടോർ സൈക്കിളുകൾ, നക്‌സൽ രേഖകൾ, 66,500 രൂപ എന്നിവയും എൻഐഎ പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: